nandini00
Wellknown Ace
എഴുതാനിരുന്ന വരികളിലെല്ലാം
പറയാൻ മടിച്ചൊരു പ്രണയമുണ്ട്.
നിദ്രാവിഹീനയാം രാവുകളിൽ
നീറും കനവായ് മാറിയ
നോവും ഹൃദയത്തിൻ തേങ്ങലുണ്ട്.
മുറ്റത്തെ പൂവാടിയിൽ
വിരിയും പൂക്കളെ
കണ്ടു മോഹിച്ച കരളിൽ
പുഷ്പിക്കാതെ പോയൊരു വസന്തമുണ്ട്.
തളിരിടാൻ മോഹിച്ച
ചില്ലകളെല്ലാം
സൂര്യകിരണങ്ങളേറ്റുണങ്ങി.
മിഴികളിലൂറിയ നീർമുത്തകൾ
നിറഞ്ഞൊഴുകാൻ മറന്നു പോയ്.
ഒരു മൃദുസ്പർശനത്തിനായ്
കൊതിച്ചന്നു ഹൃദയം.
വെറുതെയാണെങ്കിലും
വഴിക്കണ്ണുമായ് കാത്തിരുന്നു ഞാനേറെ നാൾ.
പെയ്തൊഴിഞ്ഞ മഴയിൽ ഇണയെ തിരഞ്ഞിന്നും
ഇടവഴിയിലാ മരക്കൊമ്പിലിരുന്നു പാടുന്നു ഇന്നുമാ പൂങ്കുയിൽ......!!
പറയാൻ മടിച്ചൊരു പ്രണയമുണ്ട്.
നിദ്രാവിഹീനയാം രാവുകളിൽ
നീറും കനവായ് മാറിയ
നോവും ഹൃദയത്തിൻ തേങ്ങലുണ്ട്.
മുറ്റത്തെ പൂവാടിയിൽ
വിരിയും പൂക്കളെ
കണ്ടു മോഹിച്ച കരളിൽ
പുഷ്പിക്കാതെ പോയൊരു വസന്തമുണ്ട്.
തളിരിടാൻ മോഹിച്ച
ചില്ലകളെല്ലാം
സൂര്യകിരണങ്ങളേറ്റുണങ്ങി.
മിഴികളിലൂറിയ നീർമുത്തകൾ
നിറഞ്ഞൊഴുകാൻ മറന്നു പോയ്.
ഒരു മൃദുസ്പർശനത്തിനായ്
കൊതിച്ചന്നു ഹൃദയം.
വെറുതെയാണെങ്കിലും
വഴിക്കണ്ണുമായ് കാത്തിരുന്നു ഞാനേറെ നാൾ.
പെയ്തൊഴിഞ്ഞ മഴയിൽ ഇണയെ തിരഞ്ഞിന്നും
ഇടവഴിയിലാ മരക്കൊമ്പിലിരുന്നു പാടുന്നു ഇന്നുമാ പൂങ്കുയിൽ......!!