Galaxystar
Favoured Frenzy
നിന്നിളം തീരത്തു ചേർന്നിരിക്കുമ്പോൾ
എന്നിലെ ദുഃഖങ്ങൾ
താഴ്ന്നിടുന്നു.
നിന്നലക്കൈകളാൽ
എന്നെ തഴുകുമ്പോൾ
ഉള്ളിലെ ശോകങ്ങൾ
ചോർന്നിടുന്നു.
മറ്റാരുമെന്നെ ഇത്രമേൽ
സ്നേഹത്തിൽ ഇത്രമേൽ ആഴത്തിൽ കെട്ടിപിടിച്ചില്ല,
വിതുമ്പിയില്ല.
ചാരം പൊതിഞ്ഞു ഞാൻ
സൂക്ഷിച്ചു വച്ചൊരു
തീക്കനൽ ഹൃത്തിനെ ചേർത്തു നിർത്താൻ
പോക്കുവെയിലിൻ
പൊന്നുരുക്കി
ഹൃത്തിലെങ്ങോ, ഓളത്തിനാലെ പൊതിഞ്ഞു വച്ചു.
ഇനിയില്ലൊരു വസന്തമെന്നുച്ചത്തിൽ
ചിലച്ചുകൊണ്ടൊരു പക്ഷി കൂട്ടം
പറന്നു പോകെ
അരുതെന്നുറക്കെ പറഞ്ഞു കൊണ്ടിത്തിരി തെളിനീരു
കണ്ണിൽ നിറച്ചു വച്ചു.
നെഞ്ചിൻ കനം താങ്ങാനാവാതെ
നിൻ്റെ തീരത്തു മെല്ലെ ചാഞ്ഞിടവേ
സാരമില്ലെല്ലാം മാറുമെന്നോതി
തെന്നൽ കൊണ്ടെന്നെ വീശിയല്ലോ
താളത്തിൽ നിൻ കള നാദത്താലെന്നെ നീ താരാട്ടു പാടി ഉറക്കിയില്ലോ
പിന്നെ ആരുമറിയാതെ എനിക്കായാ പാറമേൽ
ആർത്തലച്ചല തല്ലി
കരഞ്ഞുവല്ലോ….

എന്നിലെ ദുഃഖങ്ങൾ
താഴ്ന്നിടുന്നു.
നിന്നലക്കൈകളാൽ
എന്നെ തഴുകുമ്പോൾ
ഉള്ളിലെ ശോകങ്ങൾ
ചോർന്നിടുന്നു.
മറ്റാരുമെന്നെ ഇത്രമേൽ
സ്നേഹത്തിൽ ഇത്രമേൽ ആഴത്തിൽ കെട്ടിപിടിച്ചില്ല,
വിതുമ്പിയില്ല.
ചാരം പൊതിഞ്ഞു ഞാൻ
സൂക്ഷിച്ചു വച്ചൊരു
തീക്കനൽ ഹൃത്തിനെ ചേർത്തു നിർത്താൻ
പോക്കുവെയിലിൻ
പൊന്നുരുക്കി
ഹൃത്തിലെങ്ങോ, ഓളത്തിനാലെ പൊതിഞ്ഞു വച്ചു.
ഇനിയില്ലൊരു വസന്തമെന്നുച്ചത്തിൽ
ചിലച്ചുകൊണ്ടൊരു പക്ഷി കൂട്ടം
പറന്നു പോകെ
അരുതെന്നുറക്കെ പറഞ്ഞു കൊണ്ടിത്തിരി തെളിനീരു
കണ്ണിൽ നിറച്ചു വച്ചു.
നെഞ്ചിൻ കനം താങ്ങാനാവാതെ
നിൻ്റെ തീരത്തു മെല്ലെ ചാഞ്ഞിടവേ
സാരമില്ലെല്ലാം മാറുമെന്നോതി
തെന്നൽ കൊണ്ടെന്നെ വീശിയല്ലോ
താളത്തിൽ നിൻ കള നാദത്താലെന്നെ നീ താരാട്ടു പാടി ഉറക്കിയില്ലോ
പിന്നെ ആരുമറിയാതെ എനിക്കായാ പാറമേൽ
ആർത്തലച്ചല തല്ലി
കരഞ്ഞുവല്ലോ….
