നിനക്കായ് കാത്തുനിന്നു
മടുക്കാത്തൊരീ കാലുകളും,
നിനക്കായ് കണ്ണുനട്ടിരുന്നിട്ടും
തളരാത്തൊരീ കണ്ണിമകളും,
കാണാതെ പോകുന്നുവോ,
ഇന്നും പതിവുപോലെ...
അറിയാതെ പോകുന്നുവോ,
ഇന്നും കിനാവുപോലെ..
കണ്ണുകൾ കഥപറഞ്ഞൊരാ
രാവുകൾ,
സുഖമുള്ളൊരാ ഓർമകളാകവെ,
ഇന്നും എന്തിനെന്നറിയാതെ
നിനക്കായ് പ്രിയാ
ഞാനിവിടെ നിൽപ്പൂ...
ഓടി കിതച്ചു നീ എൻ
മടിയിൽ തലചായ്ക്കുമൊരു
നാളും കിനാവുകണ്ട്,
എന്നെ നീ മറന്നിട്ടില്ലെന്ന്
സ്വയം ആശ്വസിച്ച്...
നിനക്കായ് മാത്രം എന്തിനീ
കാതിരിപ്പെന്നു ഞാൻ, എന്നോട്
തന്നെ ചോദിച്ചൊരായിരം തവണ,
മൗനം മാത്രം എൻ്റെ ഉള്ളവും
മന്ത്രിച്ചു, നിന്നെ പോലെ...
രാവിൻ്റെ നീല നിലാവെളിച്ചത്തിൽ നിനക്കായ്, കടൽ തിരമാലകളെ എണ്ണിതിട്ടപെടുത്തിയും,
പൂഴി മണലാൽ നമ്മുടെ കൊട്ടാരം
പണിതും, ഇന്നും ഞാനിവിടെ
ഇരിപ്പൂ, നിന്നെയും കാത്ത്,
നിനക്കായ്....
മടുക്കാത്തൊരീ കാലുകളും,
നിനക്കായ് കണ്ണുനട്ടിരുന്നിട്ടും
തളരാത്തൊരീ കണ്ണിമകളും,
കാണാതെ പോകുന്നുവോ,
ഇന്നും പതിവുപോലെ...
അറിയാതെ പോകുന്നുവോ,
ഇന്നും കിനാവുപോലെ..
കണ്ണുകൾ കഥപറഞ്ഞൊരാ
രാവുകൾ,
സുഖമുള്ളൊരാ ഓർമകളാകവെ,
ഇന്നും എന്തിനെന്നറിയാതെ
നിനക്കായ് പ്രിയാ
ഞാനിവിടെ നിൽപ്പൂ...
ഓടി കിതച്ചു നീ എൻ
മടിയിൽ തലചായ്ക്കുമൊരു
നാളും കിനാവുകണ്ട്,
എന്നെ നീ മറന്നിട്ടില്ലെന്ന്
സ്വയം ആശ്വസിച്ച്...
നിനക്കായ് മാത്രം എന്തിനീ
കാതിരിപ്പെന്നു ഞാൻ, എന്നോട്
തന്നെ ചോദിച്ചൊരായിരം തവണ,
മൗനം മാത്രം എൻ്റെ ഉള്ളവും
മന്ത്രിച്ചു, നിന്നെ പോലെ...
രാവിൻ്റെ നീല നിലാവെളിച്ചത്തിൽ നിനക്കായ്, കടൽ തിരമാലകളെ എണ്ണിതിട്ടപെടുത്തിയും,
പൂഴി മണലാൽ നമ്മുടെ കൊട്ടാരം
പണിതും, ഇന്നും ഞാനിവിടെ
ഇരിപ്പൂ, നിന്നെയും കാത്ത്,
നിനക്കായ്....

Last edited: