വിടർന്നു നിൽക്കും
നീലാകാശത്തിൻ പരവതാനിയിൽ,
നിന്നെ ഓർത്തിരിക്കുമീ നേരം,
കാർമേഘം മൂടുവാൻ,
ഞാൻ കൊതിച്ചുപോകുന്നു...
കത്തിജ്വലിക്കുന്നൊരീ സൂര്യനെ,
ഒരല്പം ഇരുട്ട് തഴുകിയെങ്കിൽ,
എന്ന് ആശിച്ചു പോകുന്നു...
വെളിച്ചം ഇരുൾമൂടി,
വെയിലിനെ, മഴയാൽ
പൊതിഞ്ഞിരുന്നെങ്കിൽ എന്നും...
നിരന്നു നിൽക്കുമീ വൃക്ഷങ്ങൾ
മഴത്തുള്ളികളാൽ നനഞ്ഞിരുന്നെങ്കിൽ,
പ്രകൃതിഭംഗി, മായവിസ്മയം
തീർക്കുമായിരുന്നില്ലേ...
നാം കാണും ഒരുനാൾ,
ആകാശം സന്തോഷാസ്രു പൊഴിക്കും,
അതിൽ അലിഞ്ഞു നമ്മളൊന്നവും,
സ്വപനം കണ്ടതോന്നും
വെറുത്തെയാവിലെന്നാരോ,
മനസ്സിൽ മന്ത്രിക്കുന്നു...
നീലാകാശത്തിൻ പരവതാനിയിൽ,
നിന്നെ ഓർത്തിരിക്കുമീ നേരം,
കാർമേഘം മൂടുവാൻ,
ഞാൻ കൊതിച്ചുപോകുന്നു...
കത്തിജ്വലിക്കുന്നൊരീ സൂര്യനെ,
ഒരല്പം ഇരുട്ട് തഴുകിയെങ്കിൽ,
എന്ന് ആശിച്ചു പോകുന്നു...
വെളിച്ചം ഇരുൾമൂടി,
വെയിലിനെ, മഴയാൽ
പൊതിഞ്ഞിരുന്നെങ്കിൽ എന്നും...
നിരന്നു നിൽക്കുമീ വൃക്ഷങ്ങൾ
മഴത്തുള്ളികളാൽ നനഞ്ഞിരുന്നെങ്കിൽ,
പ്രകൃതിഭംഗി, മായവിസ്മയം
തീർക്കുമായിരുന്നില്ലേ...
നാം കാണും ഒരുനാൾ,
ആകാശം സന്തോഷാസ്രു പൊഴിക്കും,
അതിൽ അലിഞ്ഞു നമ്മളൊന്നവും,
സ്വപനം കണ്ടതോന്നും
വെറുത്തെയാവിലെന്നാരോ,
മനസ്സിൽ മന്ത്രിക്കുന്നു...
