എത്ര എഴുതിയാലും വറ്റാത്ത വാക്കുകൾ എൻ്റെ ഉള്ളിൽ ഉണ്ട്, അത് നിനക്കായി മാത്രം ആണെന്നേ ഉള്ളൂ. ഹൃദയത്തിൻ്റെ ഒരു കോണിൽ എന്ന് പലപ്പോഴു എഴുതിയിട്ട് ഉണ്ട്... അല്ലാ... ഹൃദയം നിറയെ നീ മാത്രമേ ഉള്ളൂ... എൻ്റെ പ്രാണവായുവിനെ പോലെ നിന്നെ ഞാൻ അറിയുന്നു... ഓർക്കണം എങ്കിൽ മറക്കണം എന്ന് ഉണ്ടല്ലോ... ഞാൻ നിന്നെ ഓർക്കാറില്ല... ഇപ്പോഴും നെഞ്ചിലേറ്റി നടക്കാറേ ഉള്ളൂ.
നീ എൻ്റെ അരികിൽ ഇല്ലായിരിക്കാം,
നീ ഞാനെന്ന പ്രണയത്തെ മറന്നിരിക്കാം,
എനിക്ക് നീയും, നമ്മുടെ പ്രണയവും,
ഒരിക്കലും മറക്കാൻ കഴിയില്ല...
നീ എൻ്റെ അരികിൽ ഇല്ലായിരിക്കാം,
നീ ഞാനെന്ന പ്രണയത്തെ മറന്നിരിക്കാം,
എനിക്ക് നീയും, നമ്മുടെ പ്രണയവും,
ഒരിക്കലും മറക്കാൻ കഴിയില്ല...
