.
നിനക്കെന്നും കൂട്ടായിരുന്ന അക്ഷരങ്ങളെ പെറുക്കി വെച്ച് നിനക്കായി ഒരു പ്രണയ കാവ്യം എഴുതണം എനിക്ക്.
എന്നും എന്നെ കേൾക്കാൻ കൊതിക്കുന്ന നിന്റെ കാതുകളെ കുറിച്ച്...
എന്നെ കാണാൻ വെമ്പുന്ന നിന്റെ കണ്ണിലെ തിരകളെ കുറിച്ച്...
ഞാൻ മാത്രം കാണാറുള്ള നിന്റെ കള്ളച്ചിരികളെ കുറിച്ച്...
ഇനിയും നിന്നിലവശേഷിക്കുന്ന കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെ കുറിച്ച്...
ഒരുമിച്ചു നനയാൻ കൊതിക്കുന്ന മഴകളെ കുറിച്ച്...
എന്നോട് മാത്രം നീ കാണിക്കുന്ന കുട്ടിക്കുറുമ്പുകളെ കുറിച്ച്...
നിന്നിലെ വാശിക്കാരിയെ കുറിച്ച്...
എന്റെ വിളികൾക്കും മറുപടികൾക്കുമായുള്ള നിന്റെ കാത്തിരിപ്പുകളെ കുറിച്ച്...
എനിക്കായി എഴുതി മതിയാവാത്ത നിന്റെ തൂലികയെ കുറിച്ച്...
മടിച്ചു മടിച്ചു നീ എനിക്ക് സമ്മാനിക്കാറുള്ള ചുംബനകളെ കുറിച്ച്...
എനിക്കായി മാത്രം കാത്തു വെക്കുന്ന നിന്റെ ഒടുങ്ങാത്ത പ്രണയത്തെ കുറിച്ച്...
നിന്നിലെ പ്രണയാതുരയായ കാമുകിയെ കുറിച്ച്...
എഴുതണം എനിക്ക് ഒരു പ്രണയകാവ്യം...
എഴുതിക്കൊണ്ടേ ഇരിക്കണം, അവസാനമില്ലാത്ത നമ്മുടെ പ്രണയം പോലെ...