• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾ ആരുടെയെങ്കിലും option ആയിട്ടുണ്ടോ...?

Rachel

Favoured Frenzy
"Don't settle for being someone's sometimes." - Tony Gaskins

ഒരു മനുഷ്യന് നേരിടാവുന്നതിലും അനുഭവിക്കാവുന്നതിലും ഏറ്റവും വലിയ വേദനകളിൽ ഒന്ന് അയാൾ ഒരാളുടെ 'ഓപ്ഷൻ" മാത്രമാവുക എന്നതാണ്..

ചിലരുടെ ജീവിതത്തിൽ 'അവൾ അല്ലെങ്കിൽ ഇവൾ" /"അവൻ അല്ലെങ്കിൽ ഇവൻ" എന്ന ഓപ്ഷനുകളിൽ മാത്രമായി നമ്മൾ നിലനിൽക്കുക എന്നത് നമ്മുടെ
existence നെ തന്നെ ഇല്ലാതെയാകുന്നതിന് തുല്യമാണെന്ന് എപ്പോഴും തോന്നാറുണ്ട്...

ആരൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുക്ക് നമ്മുടെ വില തന്ന്, സ്പേസ് തന്ന്, പരിഗണന തന്ന്, സ്നേഹം തന്ന് കൂടെ നിർത്തുന്ന മനുഷ്യരെയാണ് നമ്മൾക്ക് എപ്പോഴും വേണ്ടത്. അല്ലാതെ, അവൾ ഫോൺ എടുക്കാത്തത് കൊണ്ട് ഇനി ഇവളെ വിളിക്കാം എന്ന് കരുതി, അല്ലെങ്കിൽ അവൾ വരാത്തത് കൊണ്ട് ഇവളുടെ കൂടെ പോകാം എന്ന് കരുതി, നമ്മുടെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ, സ്വന്തം ഇഷ്ട്ടങ്ങൾക്കും താല്പര്യങ്ങൾക്കും മാത്രം പ്രാധാന്യം കൊടുത്ത് ആരുടെയൊക്കെയോ അവസരം മാത്രമായി exist ചെയ്യുക എന്നത് നമ്മളെ self doubt ലേക്ക് തള്ളിയുടുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ്...

നമ്മുടെ ജീവിതത്തിൻ്റെ കണ്ട്രോളും സന്തോഷവും നമ്മുടെ കയ്യിലുള്ളടുത്തോളം കാലം നമ്മൾ ആരുടേയും ജീവിതത്തിൽ ഒരിക്കലും സ്വയം ഒരു ഓപ്ഷൻ ആവാൻ നിന്ന് കൊടുക്കരുത്. നമ്മൾ ചിലപ്പോൾ അവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റുന്ന സുഹൃത്താവാം, കടം വാങ്ങാൻ കംഫോർട്ടബിൾ ആയ സുഹൃത്താവാം, ഒരുമിച്ച് ഏത് നട്ടപാതിരാക്കും വിളിക്കുമ്പോൾ കൂടെ പോകാൻ പറ്റുന്ന ആളാവാം, ആരുടെ മുന്നിലും തമാശകളും കളിയാക്കലുകളും അതിന്റെ സെൻസോടെ എടുക്കുന്ന യുക്തിയുള്ള മനുഷ്യനാവാം, എന്തും തുറന്ന് പറയാൻ പറ്റുന്ന കംഫർട് സോൺ ആവാം, അവരുടെ സൗകര്യങ്ങൾക്ക് അനുസരിച്ചു ഫ്ലെക്ക്സ്ബിൾ ആവുന്ന ആളാവാം...

പക്ഷെ നമ്മൾ ഒരിക്കലും മറ്റുള്ളവരുടെ നിയന്ത്രണത്തിൽ അകപ്പെട്ടു പോയ, അവരുടെ സൗകര്യത്തിന് അനുസരിച്ചു ചലിക്കുന്ന ഒരു പാവയാവരുത്..

ഏതൊരു മനുഷ്യനെ പോലെയും നമ്മളും ഒരു unique & beautiful മാസ്റ്റർപീസ് ആണ്, സ്വപ്നങ്ങളും, വികാരങ്ങളും, ഹൃദയവും, തലച്ചോറും, ആത്മാഭിമാനവും എല്ലാമുള്ള ഒരു മനുഷ്യൻ. യഥാർത്ഥ സ്നേഹത്തിലും ബഹുമാനത്തിലും കുറഞ്ഞതൊന്നും നമ്മളും അർഹിക്കുന്നില്ല എന്നത് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ട ഒന്നാണ്...

ഇനിയെപ്പോഴെങ്കിലും നിങ്ങളെ ആരെങ്കിലും ഒരു ഓപ്ഷൻ ആയി കണ്ട്, നിങ്ങളെ മുതലെടുക്കാൻ ശ്രമിച്ചാൽ, ഒരു നിമിഷം ഒന്ന് പോസ് ഇട്ട്, നിങ്ങൾ സത്യത്തിൽ ആരാണെന്നും, അയാൾക്ക് നിങ്ങൾ ആരാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുക.. മറ്റുള്ളവരുടെ ഒരു ബാക്കപ്പ് പ്ലാനാവാനോ, സെക്കന്റ് ഓപ്ഷൻ ആവനോ, അവർക്ക് പറ്റുമ്പോൾ മാത്രം അവരുടെ ചോയ്‌സ് ആവനോ നമ്മളായിട്ട് ഒരിക്കലും നിന്ന് കൊടുക്കരുത് എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം നമ്മളെ അങ്ങനെയൊക്കെ ഒരു ബാക്കപ്പ് പ്ലാനോ, ഓപ്ഷനോ, സെക്കൻഡ് ചോയ്സോ ഒക്കെയായി കാണുന്നവരിൽ നിന്ന് അകന്നുപോകാൻ നമ്മൾ സ്വയം പഠിക്കണം.. പഠിച്ചാൽ മാത്രം പോരാ,
അകന്നു പോവുകയും വേണം..

നമ്മുടെ മൂല്യം കാണുന്ന, നമ്മുടെ സാന്നിധ്യം ആഘോഷിക്കുന്ന നമ്മുടെ സമയം, ഊർജ്ജം, സ്നേഹം എന്നിവയെ വിലമതിക്കുന്ന ആളുകളുമായി ഇടപഴകാൻ ശ്രമിക്കുക.. ഒന്ന് ആലോചിച്ചേ, സ്വന്തം ജീവിതത്തിന്റെ തലകെട്ടായി ജീവിക്കാൻ വേണ്ടി ജനിച്ച നമ്മൾ, ഒടുവിൽ ആരുടെയൊക്കെയോ കഥയിലെ അടികുറുപ്പ് മാത്രമായി മാറുമ്പോൾ, നമ്മൾ ആരാണെന്നോ, എന്താണെന്നോ ഒന്നും അറിയാതെ ആരുടെയൊക്കെയോ ഒരു ഓപ്ഷൻ ആയി, അവരുടെ അടികുറുപ്പായി ഈ ജീവിതം ജീവിച്ചു തീരുന്നത് എന്തൊരു വേദനയാണ്, എന്തൊരു സങ്കടമാണ്. അങ്ങനെ ജീവിച്ചു തീരാൻ മാത്രം വലിപ്പം ഒന്നും കണക്കും കയ്യുമില്ലാത്ത നമ്മുടെ ഈ കുഞ്ഞു ജീവിതത്തിനു ഇല്ല താനും...

സ്വയം സ്നേഹിക്കുക, പരിഗണിക്കുക, സ്വന്തം ജീവിതത്തിനു വില കൽപ്പിക്കുക, ആർക്കും ഒരു പരിധിയിൽ കൂടുതൽ താഴ്ന്നു കൊടുക്കാതെ ഇരിക്കുക, ആർക്കും ഒരു പരിധിയിൽ കൂടുതൽ available ആവാതെ ഇരിക്കുക, സ്വന്തം സമാധാനത്തിന് വേണ്ടി നിവർന്നു നിൽക്കുക, നിങ്ങളെ പകരം വെക്കില്ലായെന്ന് തോന്നുന്ന മനുഷ്യരെ ചേർത്ത് പിടിക്കുക; കാരണം, നിങ്ങൾ അതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല..

Yes, You should be cherished as a priority, not treated as an afterthought..

As Robert Tew quoted:

"Respect yourself enough to walk away from anything that no longer serves you, grows you, or makes you happy.."
 
Eth ni adhyam cheyith kanik ennit baaki njan parayam
 
Kuzhiyil erangunennu munne oru cheriya vadi kuthi nokkanam azham undo thirich keran pato ennoke nokki venam adutha kuzhiyil chadan ketto
 
Top