.
മറ്റുള്ളവരുടെ മനസ്സിൽ നമ്മളെ പറ്റിയുള്ള ധാരണകൾ പലതായിരിക്കും. ചിലരുടെ മനസ്സിൽ നമ്മൾ നല്ലവരായിരിക്കും ചിലരുടെ മനസ്സിൽ ദുഷ്ടന്മാരും. മറ്റുള്ള ചിലരുടെ മനസ്സിൽ നമ്മൾ വിശ്വസ്തരായിരിക്കും വേറെ ചിലരുടെ മനസ്സിൽ നമ്മൾ ചതിയന്മാരും ആവാം. ചിലർക്ക് നമ്മൾ സ്നേഹിക്കാൻ കൊള്ളാവുന്നവർ ആണെങ്കിൽ ചിലർക്ക് നമ്മൾ ഹൃദയം കല്ലായിട്ടുള്ളവരാവാം. ഇങ്ങനെ ഓരോരുത്തർക്ക് ഓരോന്ന് ആയിരിക്കാം നമ്മൾ.
പക്ഷേ... നമുക്ക് ശരി ആയിട്ടുള്ള, നമ്മുടെ ജീവിതത്തിൽ ശരി ആണെന്ന് തോന്നിക്കുന്ന, നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരാളുടെ കണ്ണിൽ മാത്രം..., നമ്മൾ മനോഹരമായിട്ടുള്ള ഒരു കവിത പോലെ ആയിരിക്കും. ഏറ്റവും ശ്രദ്ധയോടെ വായിക്കാനറിയുന്ന ഒരാൾക്ക് മാത്രമേ ആ വരികളുടെ ആഴത്തിലുള്ള അർത്ഥം ഗ്രഹിക്കാനാവൂ. ആ കവിതയുടെ സൗന്ദര്യവും അതുൾക്കൊള്ളുന്ന വികാരങ്ങളും അവർക്ക് മാത്രം മനസ്സിലാകും. മറ്റുള്ളവർക്ക് അതൊരു സാധാരണ വായനാനുഭവം മാത്രമായിരിക്കാം.