മനസ്സും ശരീരവും ഒന്നാവാനുള്ള ആലിംഗനത്തിന്റെ താക്കോലാണ് ചുംബനം. ഞാൻ തിരഞ്ഞത് എന്നെ സ്നേഹിക്കുന്ന ഒരാളെയാണ്. ഇന്ന് ചുംബനം ആകുന്ന താക്കോൽ കൊണ്ട് എന്റെ മനസ്സ് തുറന്ന് അവൻ ഉള്ളിൽ എത്തി. ഒരുമിച്ചുള്ള ജീവിതം ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ വിധിയെ തടയാൻ നമുക്ക് കഴിയില്ലല്ലോ. എങ്കിലും ഒരു ആഗ്രഹം ഇനിയൊരു ജന്മത്തിൽ നീ എനിക്കും ഞാൻ നിനക്കും മാത്രമായി പുനർജനിക്കട്ടെ. മറ്റാർക്കും അവകാശവാദം ഉന്നയിക്കാൻ പോലും കഴിയാത്ത വിധം. ഞാൻ നിന്നിലും നീ എന്നിലും മാത്രമായി വേരാഴ്ത്തട്ടെ... ഒരുറപ്പുണ്ട്.... ഞാൻ കണ്ട ആ ഭംഗി ഒന്നും നിന്നിൽ മറ്റാർക്കും കാണാൻ കഴിയില്ല...❤








Last edited: