Galaxystar
Favoured Frenzy
ചിലനേരത്തെ മഴകാണുമ്പോൾ
നനയാൻ കൊതിതോന്നും...
നനഞ്ഞു തുടങ്ങിയാൽപ്പിന്നെ
വല്ലാത്തൊരു സുഖമാണ് ..
അങ്ങനെ നനഞ്ഞ്
സ്വയം മറന്നുനിൽക്കുമ്പോൾ
ആ മഴ തോരല്ലേയെന്ന്
മനസ്സുകൊണ്ട് പ്രാർത്ഥിക്കും !!
ചില മനുഷ്യരുടെ സംസാരവും
അതുപോലെയാണ് !
എത്ര കേട്ടിരുന്നാലും
ഒട്ടും മടുപ്പു തോന്നില്ല ...
അവരോടൊപ്പമിരിക്കുമ്പോൾ
സമയവും കാലവും പോലും
നമ്മൾ മറന്നുപോകും ...
നമ്മുടെ വിഷമങ്ങളും
ചിന്തകളുമൊക്കെ അകന്ന്
മനസ്സിനൊരു ഊർജ്ജം കൈവരും !
അതിലോലമായ
അതി മനോഹരമായ
ഇതളുകൾ കൂടിച്ചേർന്ന്
അതിനേക്കാൾ മനോഹരമായ
ഒരു പൂവായി മാറുംപോലെ
വാക്കുകളെയങ്ങനെ
മനോഹരമായി ചേർത്തുവച്ച്
നമ്മുടെ മനസ്സിൻ്റെ
കത്തിയെരിയുന്ന വേനലിൽ
ഒരു വസന്തം വിരിയിക്കും അവർ !
നമ്മളറിയാതെ
നമ്മളെത്തന്നെ മറന്ന്
കേട്ടിരുന്നുപോകും !!
പൊള്ളയായ വാക്കുകളിൽ
മധുരം പുരട്ടി സംസാരിക്കുന്നവരല്ല,
ഉള്ളുതുറന്ന്
ആത്മാർത്ഥതയോടെ
സ്നേഹം നിറച്ച്
മനോഹരമായി സംസാരിക്കുന്ന
ഒരാൾ ഒപ്പമുണ്ടെങ്കിൽ
മനോഹരമാവും
നമ്മുടെ നിമിഷങ്ങളും !
മനോഹരമായി
സംസാരിക്കുക എന്നത്
പകുതി സാന്ദര്യമാണ് ...
അങ്ങനെയുള്ള ഒരാൾക്ക്
ആത്മാർത്ഥതകൂടിയുണ്ടെങ്കിൽ
അവർക്കൊപ്പം സുന്ദരമാവും
നമ്മുടെ ജീവിതവും !
സംസാരം കൊണ്ട്
നമ്മളിലേക്ക് ആഴ്ന്നിറങ്ങുകയും
സ്നേഹം കൊണ്ട്
നമ്മളിൽ
പടർന്നു പന്തലിക്കുകയും ചെയ്യുന്ന
ഒരാൾ !!
എത്ര നനഞ്ഞാലും മതിവരാത്ത
നനുത്ത ചാറ്റൽമഴപോലെ
നല്ലൊരു സുഹൃത്ത് !!
മറ്റൊന്നിനും വേണ്ടിയല്ലെങ്കിലും
മനസ്സ് തിളച്ചുമറിയുമ്പോൾ
അതിനെയൊന്നു തണുപ്പിക്കാൻ
അത്തരമൊരാൾ
ഒപ്പമുണ്ടാവുന്നത്
എപ്പോഴും നല്ലതാണ് !!

നനയാൻ കൊതിതോന്നും...
നനഞ്ഞു തുടങ്ങിയാൽപ്പിന്നെ
വല്ലാത്തൊരു സുഖമാണ് ..
അങ്ങനെ നനഞ്ഞ്
സ്വയം മറന്നുനിൽക്കുമ്പോൾ
ആ മഴ തോരല്ലേയെന്ന്
മനസ്സുകൊണ്ട് പ്രാർത്ഥിക്കും !!
ചില മനുഷ്യരുടെ സംസാരവും
അതുപോലെയാണ് !
എത്ര കേട്ടിരുന്നാലും
ഒട്ടും മടുപ്പു തോന്നില്ല ...
അവരോടൊപ്പമിരിക്കുമ്പോൾ
സമയവും കാലവും പോലും
നമ്മൾ മറന്നുപോകും ...
നമ്മുടെ വിഷമങ്ങളും
ചിന്തകളുമൊക്കെ അകന്ന്
മനസ്സിനൊരു ഊർജ്ജം കൈവരും !
അതിലോലമായ
അതി മനോഹരമായ
ഇതളുകൾ കൂടിച്ചേർന്ന്
അതിനേക്കാൾ മനോഹരമായ
ഒരു പൂവായി മാറുംപോലെ
വാക്കുകളെയങ്ങനെ
മനോഹരമായി ചേർത്തുവച്ച്
നമ്മുടെ മനസ്സിൻ്റെ
കത്തിയെരിയുന്ന വേനലിൽ
ഒരു വസന്തം വിരിയിക്കും അവർ !
നമ്മളറിയാതെ
നമ്മളെത്തന്നെ മറന്ന്
കേട്ടിരുന്നുപോകും !!
പൊള്ളയായ വാക്കുകളിൽ
മധുരം പുരട്ടി സംസാരിക്കുന്നവരല്ല,
ഉള്ളുതുറന്ന്
ആത്മാർത്ഥതയോടെ
സ്നേഹം നിറച്ച്
മനോഹരമായി സംസാരിക്കുന്ന
ഒരാൾ ഒപ്പമുണ്ടെങ്കിൽ
മനോഹരമാവും
നമ്മുടെ നിമിഷങ്ങളും !
മനോഹരമായി
സംസാരിക്കുക എന്നത്
പകുതി സാന്ദര്യമാണ് ...
അങ്ങനെയുള്ള ഒരാൾക്ക്
ആത്മാർത്ഥതകൂടിയുണ്ടെങ്കിൽ
അവർക്കൊപ്പം സുന്ദരമാവും
നമ്മുടെ ജീവിതവും !
സംസാരം കൊണ്ട്
നമ്മളിലേക്ക് ആഴ്ന്നിറങ്ങുകയും
സ്നേഹം കൊണ്ട്
നമ്മളിൽ
പടർന്നു പന്തലിക്കുകയും ചെയ്യുന്ന
ഒരാൾ !!
എത്ര നനഞ്ഞാലും മതിവരാത്ത
നനുത്ത ചാറ്റൽമഴപോലെ
നല്ലൊരു സുഹൃത്ത് !!
മറ്റൊന്നിനും വേണ്ടിയല്ലെങ്കിലും
മനസ്സ് തിളച്ചുമറിയുമ്പോൾ
അതിനെയൊന്നു തണുപ്പിക്കാൻ
അത്തരമൊരാൾ
ഒപ്പമുണ്ടാവുന്നത്
എപ്പോഴും നല്ലതാണ് !!
