• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചിലരുണ്ട്‌..

Galaxystar

Newbie
പേരിടാനാകാത്ത ബന്ധങ്ങൾ കൊണ്ട്‌
മനസും ശരീരവും കീഴടക്കിയവർ...

സത്യമാണോ സ്വപ്നമാണോ
എന്നറിയും മുന്നെ..
നാം പോലുമറിയാതെ..
നമ്മുടെ രക്തത്തിലേക്ക്‌
അലിഞ്ഞ്‌ ചേരുന്നവർ..

ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്‌
നമ്മുടെ സമ്മതം പോലും ചോദിക്കാതെ
കടന്ന് വരുന്നവർ...

വാക്കുകളുടെ ദൈർഘ്യം
അളന്നെടുത്ത്‌ മറുപടി
പറയാനാകാതെ നമ്മെ
സ്നേഹം കൊണ്ട്‌ ഊരാകുടുക്കിട്ട്‌
ചേർത്ത്‌ പിടിക്കുന്നവർ...

കണ്ണുകളിൽ കരുതലിന്റെ
കർക്കടക കാറ്റൊളിപ്പിച്ച്‌ വെച്ച്‌..
കാത്ത്‌ സൂക്ഷിക്കാൻ ഓർമ്മകളുടെ
ഒരായിരം കനവുകൾ തരുന്നവർ...

ഇട നെഞ്ചിടിപ്പിന്റെ താളപ്പെരുപ്പിനിടയിലും
നെഞ്ചകം നോവിക്കാൻ
ഇടക്കിടക്ക്‌ പരിഭവത്തിന്റെ
കനൽ കോരിയിടുന്നവർ...

ഒരിക്കലും കൈവിടില്ലെന്ന്
കൈചേർത്ത്‌ പിടിച്ച്‌
കാതോരം ചൊല്ലിപ്പറഞ്ഞിട്ടും..
കണ്ടെതെല്ലാം കനവായിരുന്നെന്ന് ചിലപ്പോഴൊക്കെ അടിവരയിട്ടുറപ്പിക്കുന്നവർ..!

ഇമയനക്കങ്ങളുടെ
ഇടവേളകളിൽ പോലും..
ഇഷ്ടത്തിന്റെ ഈരടികൾ
വരി തെറ്റാതെ‌ മനഃപാഠം പറഞ്ഞ് പഠിപ്പിച്ചവർ...

ഓർമ്മകളുടെ ഓളങ്ങൾ അലയടിക്കുമ്പോൾ..
ഒരിക്കൽ പോലും നമ്മളൊന്നിച്ച്‌
പങ്ക്‌ വെച്ച നിമിഷങ്ങളുടെ
തീരം തൊടാതെ
കടന്ന് പോകാനാകാത്തവർ..!

എന്ത്‌ പേരിടണമെന്ന്
സ്വയമെത്ര ചോദിച്ചിട്ടും..
മനുഷ്യ ബന്ധങ്ങളുടെ സമവാക്യം കുറിച്ചിട്ട നിഘണ്ഡുവിൽ വിളിപ്പേര് കാണാത്തവർ....

മാറി നിൽക്കലിന്റെ..
മാറ്റി നിർത്തലിന്റെ..
രസക്കൂട്ടുകൾക്കിടയിൽ
മൗനം കൊണ്ട്‌ പരസ്പരം
നെഞ്ചിടിപ്പ്‌ തിരിച്ചറിയുന്നവർ..!

ഓർക്കുക...!!

നിങ്ങളുടെ കൂടെ നടന്നിട്ടും
ചങ്കിടിപ്പോളം
ചേർന്ന് നിന്നിട്ടും..

ഒരു ചേർത്ത്‌ പിടിക്കലിന്റെ
കൈ പിടിക്കപ്പുറം..
ഒരു കണ്ണുനീർ തടാകം
ഒളിപ്പിച്ച്‌ വെച്ചവരുണ്ട്‌..

തിരക്കുകളുടെ തിരയടങ്ങാത്ത
കാരണങ്ങൾ പറഞ്ഞ്‌..
അവഗണനയുടെ മണൽപ്പരപ്പിൽ‌
അവരെ മൂടിക്കളയരുത്‌...

നിങ്ങളുടെ ഒരു വാക്കിനോ
നോക്കിനോ കൊതിക്കുന്നവരെ
പരിഗണിക്കാൻ മറന്ന് പോകരുത്‌...!!

തനിച്ചായി പോയതിന്റെ വേദനയറിയണമെങ്കിൽ..
ഒരിക്കലെങ്കിലും തനിച്ചായി പോകണം...
 
Top