ചിരിക്കേണ്ട സാഹചര്യങ്ങളിൽ തീർച്ചയായും പുഞ്ചിരിക്കുക.. ഒപ്പം ചിരിക്കാനുള്ള സാഹചര്യങ്ങളെ കണ്ടെത്തുക.
ഈ ഭൂമിയിൽ ചിരിക്കാത്തവർ ആയി ആരും ഉണ്ടാവില്ല. ഒരിക്കലെങ്കിലും എല്ലാവരും ചിരിച്ചിട്ടുണ്ടാവും. കരഞ്ഞു കൊണ്ട് ജനിക്കുന്ന എല്ലാവരും ജീവിതത്തിന്റെ ഏതെങ്കിലും കാലഘട്ടങ്ങളിൽ ചിരിയുടെ മാസ്മരിക ശക്തി അറിഞ്ഞിട്ടുണ്ടാവും. നമുക്ക്, മറ്റൊരാൾക്ക് കൊടുക്കാവുന്ന ഏറ്റവും വിലപ്പെട്ടതും തീരെ ചിലവില്ലാത്തതുമായ ഒരു സമ്മാനം ആണ് ചുണ്ടിൽ വിരിയുന്ന ഒരു പുഞ്ചിരി.
ചിരിയിൽ തന്നെ എത്രയോ വകഭേദങ്ങൾ.. ശൈശവത്തിലും, ബാല്യത്തിലും, നിഷ്കളങ്കമായ ചിരി സമ്മാനിച്ചവർ വളർച്ചയുടെ പടവുകളിൽ ചിരിയിലും പരിഷ്ക്കാരങ്ങൾ വരുത്തി തുടങ്ങി. പോകെ പോകെ കുറച്ചു പേരെങ്കിലും ചിരി തന്നെ മറന്നു തുടങ്ങി.
സന്തോഷത്തിൽ മതി മറന്നുള്ള ചിരിയും, കണ്ണുനീരിനെ മറയ്ക്കാനുള്ള ചിരിയും, പരസ്പരം കാണുമ്പോൾ ഉള്ള പുഞ്ചിരിയും, ഉള്ളിൽ വിലയിരുത്തിക്കൊണ്ട് പുറമെ ഉള്ള വെളുക്കച്ചിരിയും, വൈരാഗ്യബുദ്ധിയോടെ ഉള്ള കൊലചിരിയും എല്ലാം ചിരികൾ തന്നെ. ചിരി ഒരു പരിധി വരെ സന്തോഷമായിരിക്കാനുള്ള ഒരു ഘടകമാണ്, സന്തോഷിപ്പിക്കുവാനുള്ള ഔഷധവുമാണ്.
സ്വയമറിയാതെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി, ഹൃദയത്തിനുള്ള സമ്മാനമാണ്. വിഷമിക്കുന്ന ജീവനെനോക്കി അലിവോടെ ഉള്ള ചിരി മനസ്സിനുള്ള സമ്മാനവുമാണ്. ലക്ഷ്യത്തിലെത്തിയ ശേഷം വിരിയുന്ന മന്ദസ്മിതം ആത്മാഭിമാനത്തിനുള്ള സമ്മാനമാണ്. ചിരി ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
ചിരിക്കാൻ മറന്നു പോകുന്നവർ വളരെയാണ്. ചിരിക്കണമെന്ന് ആഗ്രഹിച്ചാലും ചിരിക്കാൻ കഴിയാത്തവർ ധാരാളം ഉണ്ട്. പലർക്കും ചിരി ഒരു മറക്കുട ആണ്. സങ്കടങ്ങളെ, വേദനകളെ, പരീക്ഷണങ്ങളെ, പ്രതിബന്ധങ്ങളെ ഒക്കെ മറയ്ക്കുവാനുള്ള ഒരു മറക്കുട.