Galaxystar
Favoured Frenzy
പുറമെ പ്രകാശിക്കുന്ന എല്ലാ
ജീവിതങ്ങൾക്കുള്ളിലും എപ്പോഴും
കത്തിയെരിയുന്ന നെരിപ്പോടുകൾ
ഉണ്ട്..
വിധി എന്ന വാക്കിനുള്ളിൽ
നിസ്സഹായതയുടെ ഗദ്ഗദങ്ങളുണ്ട്..
എല്ലാ മനസ്സുകളിലും, മരിച്ച
സ്വപ്നങ്ങൾ അടക്കം ചെയ്ത
ഒരു ശവക്കൂനയുണ്ട്..
ചാപിള്ളയായി പോയ ഒരു പിടി
മോഹങ്ങളുണ്ട്..
പറക്കാൻ കൊതിച്ചപ്പോൾ
ചിറകരിയപ്പെട്ട ഒരു പക്ഷിയുടെ
പ്രാണ സങ്കടങ്ങളുണ്ട്..
എല്ലാ മനസ്സുകളിലും
ഒത്തിരി മോഹങ്ങൾ കൂട്ടിവച്ചു
പിന്നീടത് ഒരിക്കലും നടക്കില്ല
എന്നറിഞ്ഞു സ്വയം എടുത്തണിയുന്ന നീർവികാരതയുടെ ഒരു മുഖംമൂടിയുണ്ട്...
ഇന്നല്ലെങ്കിൽ, നാളെ ശരിയാവും
എന്നോർത്തു, ഒന്നും നടക്കാതെ
പോയ പ്രതീക്ഷളുടെ ഒരു ചവറ്റുകൊട്ട ഉണ്ട്.
സുഖം എന്ന വാക്കിൽ നമ്മൾ
ഒരു സങ്കടക്കടൽ ഒളിച്ചു വച്ചിട്ടുണ്ട്..
എന്നിട്ടും സുഖമാണോ, എന്ന ചോദ്യത്തിനു നമ്മൾ പറയും
സുഖം...
യാന്ത്രികമായ
ഒരു ചിരിയും മുഖത്തു വരച്ചു വയ്‌ക്കും...
ഈ കൊറോണ വന്നപ്പോൾ നമ്മൾ
ആഗ്രഹിച്ചിട്ടല്ലെങ്കിലും നമ്മൾ
അണിഞ്ഞ മാസ്ക് പോലെ..!

ജീവിതങ്ങൾക്കുള്ളിലും എപ്പോഴും
കത്തിയെരിയുന്ന നെരിപ്പോടുകൾ
ഉണ്ട്..
വിധി എന്ന വാക്കിനുള്ളിൽ
നിസ്സഹായതയുടെ ഗദ്ഗദങ്ങളുണ്ട്..
എല്ലാ മനസ്സുകളിലും, മരിച്ച
സ്വപ്നങ്ങൾ അടക്കം ചെയ്ത
ഒരു ശവക്കൂനയുണ്ട്..
ചാപിള്ളയായി പോയ ഒരു പിടി
മോഹങ്ങളുണ്ട്..
പറക്കാൻ കൊതിച്ചപ്പോൾ
ചിറകരിയപ്പെട്ട ഒരു പക്ഷിയുടെ
പ്രാണ സങ്കടങ്ങളുണ്ട്..
എല്ലാ മനസ്സുകളിലും
ഒത്തിരി മോഹങ്ങൾ കൂട്ടിവച്ചു
പിന്നീടത് ഒരിക്കലും നടക്കില്ല
എന്നറിഞ്ഞു സ്വയം എടുത്തണിയുന്ന നീർവികാരതയുടെ ഒരു മുഖംമൂടിയുണ്ട്...
ഇന്നല്ലെങ്കിൽ, നാളെ ശരിയാവും
എന്നോർത്തു, ഒന്നും നടക്കാതെ
പോയ പ്രതീക്ഷളുടെ ഒരു ചവറ്റുകൊട്ട ഉണ്ട്.
സുഖം എന്ന വാക്കിൽ നമ്മൾ
ഒരു സങ്കടക്കടൽ ഒളിച്ചു വച്ചിട്ടുണ്ട്..
എന്നിട്ടും സുഖമാണോ, എന്ന ചോദ്യത്തിനു നമ്മൾ പറയും
സുഖം...
യാന്ത്രികമായ
ഒരു ചിരിയും മുഖത്തു വരച്ചു വയ്‌ക്കും...
ഈ കൊറോണ വന്നപ്പോൾ നമ്മൾ
ആഗ്രഹിച്ചിട്ടല്ലെങ്കിലും നമ്മൾ
അണിഞ്ഞ മാസ്ക് പോലെ..!
