കർത്താവിന്റെ തിരുമണവാട്ടിയാകാൻ അവലോസുപൊടിയും കൊണ്ടുവന്ന നാട്ടിൻപുറത്തുകാരി മുക്കുവത്തിപ്പെണ്ണിന്റെ ചിത്രം എനിക്കൊരിക്കലും മറക്കാവതല്ല. കാലം മുഖചിത്രങ്ങളിൽ വീഴ്ത്തുന്ന കോറലുകളുടെ തീക്ഷ്ണത എന്നെ ഇപ്പോഴും അമ്പരപ്പിച്ചുകളയുന്നു.
ഈ വിശാലമായ ഭൂമിയിൽ
അവളെക്കുറിച്ചാരെങ്കിലും എന്തെങ്കിലും ഒരോർമ്മ സ്ഥിരമായി സൂക്ഷിക്കുന്നുണ്ടെങ്കിൽ അതു ഞാൻ മാത്രമാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ എന്തുകൊണ്ടോ ഞാൻ ഇഷ്ടപ്പെട്ടു.
.