• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കൂട്ടുകാരൻ

TOBBEY

Wellknown Ace
"എന്റെ പേര് മിഥുൻ... എനിക്ക് അങ്ങനെ എഴുതാൻ ഒന്നും അറിയില്ല... എന്നാലും നിങ്ങളുടെ പ്രോഗ്രാം സ്ഥിരമായി കേൾക്കുന്ന പ്രേക്ഷകൻ എന്ന നിലയ്ക്ക് എനിക്ക് എന്തെങ്കിലും സംഭവം നിങ്ങളോട് പങ്കു വയ്ക്കണം എന്ന് തോന്നുന്നു... ഒരുപക്ഷെ ഞാൻ മുടങ്ങാതെ കേൾക്കുന്ന റേഡിയോ പ്രോഗ്രാം ഇതായിരിക്കും... എനിക്ക് പറയാൻ ഉള്ളത് എന്റെ ജീവിതത്തിലേക്ക് ആദ്യമായിട്ട് കടന്ന് വന്ന കൂട്ടുകാരനെ പറ്റിയാണ്.... ഞാൻ ഏഴാം ക്ലാസ്സിലേക്ക് ജയിച്ച കൊല്ലം.. അനിത സ്കൂളിൽ നിന്നും ടീസി വാങ്ങി അമ്മ എന്നെ ശ്രീ നാരായണ സ്കൂളിൽ കൊണ്ട് ചെന്നു ചേർത്തു... അമ്മയുടെ കൂട്ടുകാരി ലത, അവിടുത്തെ ഹിന്ദി ടീച്ചർ ആയിരുന്നത് അമ്മയ്ക്ക് ആശ്വാസം ആയിരുന്നെങ്കിലും എനിക്ക് അത് അത്ര സുഖമുള്ള കാര്യം ആയിരുന്നില്ല... അത് എന്താണെന്ന് പിന്നീട് പറയാം...

ഒരു പരിചയം പോലുമില്ലാത്ത ആ ക്ലാസ്സിലേക്ക് അമ്മയും, ക്ലാസ്സ് ടീച്ചർ സുധയും കൊണ്ട് ചെന്ന് ഇരുത്തി... സുധ ടീച്ചറോട് എന്തൊക്കെയോ പറഞ്ഞിട്ട് അമ്മ എനിക്ക് ഒരു ടാറ്റയും തന്നിട്ട് അവിടുന്ന് പോയി... ഒരു വലിയ ആൾക്കൂട്ടത്തിൽ ഒറ്റപെട്ട അവസ്ഥ... ഞാൻ ഇരിക്കുന്നത് നാലാമത്തെ ബെഞ്ചിൽ ആണ്... മുമ്പിൽ ഇരിക്കുന്ന കുറച്ച ആൺകുട്ടികളും, പെൺകുട്ടികളും എന്നെ തന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്,.. ഇവൻ ആരാ എന്ന മട്ടിൽ.... എനിക്ക് പൊതുവെ അങ്ങോട്ടേക്ക് ചെന്ന് ആരെയും പരിചയപെടാൻ അറിയില്ലായിരുന്നു... അപ്പൊ അടുത്തിരുന്ന ഒരുവൻ എന്നോട് ചോദിച്ചു " പേരെന്താ ? ", ഞാൻ പറഞ്ഞു "മിഥുൻ"... "എവിടെയാ പടിച്ചേർന്നെ " "അനിതാ സ്കൂളിൽ.."

ഒന്നു രണ്ടു ദിവസം കഴിഞ്ഞുകാണും, ഒരുവിധപെട്ട പെട്ടവർ ഒക്കെ എന്നെ ഇങ്ങോട്ട് വന്ന് പരിജയപ്പെടാൻ തുടങ്ങി... ഞാൻ ആ ക്ലാസ്സുമായി പൊരുത്തപെടാൻ തുടങ്ങിയ സമയം... അങ്ങനെ ഇരിക്കുമ്പോഴാണ്, ഒരാൾ ക്ലാസിലേക്ക് കയറി വരുന്നത് ഞാൻ കാണുന്നത്... ഇതുവരെ ക്ലാസ്സിൽ കാണാത്ത മുഖം... തടിച്ച ശരീരം, കുടവയർ, പോരാത്തതിന് ഒരു കണ്ണടയും... ക്ലാസ്സിലെ മെയിൻ പടിപ്പിസ്റ്റ് ആയിരിക്കും, ഞാൻ മനസ്സിൽ ഓർത്തു.... ഞാൻ നോക്കുമ്പോൾ മിക്ക കുട്ടികളുടെ അടുത്തും അവൻ ചെന്ന് കമ്പനി അടിക്കുന്നുണ്ട്... ചിരിയും കളിയും ഒക്കെ... ഞാൻ ആലോജിച്ചു, ശെടാ ഇവന് എങ്ങനെയാണ് ഇതുപോലെ ഒക്കെ പോയി സംസാരിക്കാൻ പറ്റുന്നത്... ? എന്നെകൊണ്ട് പറ്റൂല... ഉറപ്പാണ്... അവൻ ആണെങ്കിൽ എന്റെ ബെഞ്ചിന്റെ തൊട്ടു മുമ്പിൽ ആയിട്ടാണ് ഇരിക്കുന്നത്...


ഉച്ചയ്ക്ക് ഇന്റർവെൽ ആയി... കുറെ പേർ ഉച്ചകഞ്ഞി മേടിക്കാൻ ആയി ക്ലാസ്സിൽ നിന്നും പുറത്തെക്ക് ഓടിപോയി... ഞാനും പോയി കയ്യ് കഴുകി വന്ന് ചോറ് കഴിക്കാൻ ഇരിക്കുകയാണ്... ഞാൻ നോക്കുമ്പോൾ അവന്റെ ഒപ്പം 3-4 പേർ ഒരുമിച്ചിരുന്ന് ചോറ് കഴിക്കുന്നു, കറി ഷെയർ ചെയ്യുന്നു, ഒച്ചപാടും കളിയാക്കലും ഒക്കെ.... ഞാൻ സൈഡിൽ ഉള്ള ബെഞ്ചിൽ ഇരുന്ന് ആരോടും മിണ്ടാതെയാണ് ഭക്ഷണം കഴിക്കുന്നത്.... ഇതെല്ലാം കഴിഞ്ഞ് കൈ കഴുകി വന്ന് ഇരിക്കുകയാണ്... അടുത്ത പിരീഡ് ഹിന്ദിയാണ്.. ഞാൻ നേരത്തെ പറഞ്ഞില്ലേ, അമ്മയുടെ കൂട്ടൂകരി,ലത..... കൂട്ടുകാരിയുടെ മകൻ ആയതുകൊണ്ട് അവർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യം ആയിരുന്നു.. ആ വാത്സല്യം കൂടിപോയതുകൊണ്ട് ആ ടീച്ചറുടെ പിരീഡ് ആകുമ്പോൾ എന്നെ മുമ്പിലത്തെ ബെഞ്ചിൽ കൊണ്ട് ചെന്ന് ഇരുത്തും, അത് മാത്രമല്ല, ടീച്ചർ പഠിപ്പിക്കുന്നത് ശ്രെദ്ധിക്കുന്നുണ്ടോ എന്നറിയാൻ ക്ലാസ്സിന്റെ ഇടക്ക് ചോദ്യങ്ങൾ ചോദിക്കും.... നേരത്തെ പറഞ്ഞ സ്നേഹകൂടുതൽ ഉള്ളത്കൊണ്ട് ഞാൻ ആയിരുന്നു ടീച്ചറിന്റെ സ്ഥിരം വേട്ടമൃഗം... ഉച്ച ബെൽ അടിച്ചിട്ടില്ല. ഞാൻ ടീച്ചറിന്റെ കാര്യം ആലോജിച്ച് ടെൻഷൻ അടിച്ച് ഇരിക്കുകയാണ്... അപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞവൻ മുൻപിലത്തെ ബെഞ്ചിൽ വന്ന് ഇരിക്കുന്നത്.. അങ്ങോട്ട് പോയി പരിജയപ്പെട്ടലോ...? അല്ലേൽ വേണ്ട..... ഞാൻ അവിടെ തന്നെ ഇരുന്നു... അപ്പോൾ ക്ലാസിലെ ഏതോ പെൺകുട്ടി അവന്റെ അടുത്തേക്ക് ഒരു ബുക്കുമായി വരുകയാണ്.... അവനോട് ഏതോ ഒരു പടം വരച്ച് കൊടുക്കാൻ അവൾ പറയുന്നു... പുള്ളി കൂൾ ആയിട്ട് അവൾ ചോദിച്ച പടം വരച്ച് കൊടുക്കുന്നു...
ഇവൻ ചില്ലറകാരൻ അല്ല... എന്റമ്മോ.. ഞാൻ മനസ്സിൽ ചിന്തിച്ചു...




വൈകിട്ട് ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്ന സമയം.. വൻ തിരക്കാണ് ബസ്സ്സ്റ്റോപ്പിൽ... കുറെ പേര് ലിഫ്റ്റ് അടിച്ച് പോകുന്നുണ്ട്... എനിക്കാണെങ്കി ലിഫ്റ്റ് ചോദിക്കാനും മടി... കാർമേഘം വന്ന് മൂടിക്കെട്ടിയ അന്തരീക്ഷം... പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളത്തു തട്ടുന്നു... ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൻ...

" അതേയ് , ഒരു 2 രൂപ തരുവോ... നല്ല ദാഹം.. നമുക്ക് ഓരോ കോള മേടിച്ച് കുടിച്ചാലോ.. ആ കടയിൽ 1 രൂപയ്ക്ക് കോള കിട്ടും... "

ഞാൻ ഇങ്ങനെ അന്തം വിട്ട് നിക്കാണ്... പേരു പോലും ചോദിക്കാണ്ട്, ആദ്യമായിട്ട് കണ്ടപ്പോൾ അവൻ എന്നോട് ചോദിച്ചത് ഇതാണല്ലോ എന്ന് ഞാൻ ഓർത്തു... അച്ഛൻ തന്നു വിട്ട 5 രൂപ മാത്രമാണ് കയ്യിൽ ഉള്ളത്... ആ 5 രൂപ , രണ്ടു ദിവസത്തെക്കുള്ള വണ്ടികാശും ആണ്... ഇവൻ ആദ്യമായിട്ട് ചോദിച്ചതല്ലേ, കൊടുത്തേക്കാം എന്ന് ഞാനും കരുതി...


കോള കുടിക്കുന്നതിന്റെ ഇടയിൽ ഞാൻ തന്നെ ചോദിച്ചു " എടാ, പേരെന്താ..? "

"രാഹുൽ" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

കടുത്ത ഷാരുഖാൻ ആരാധകൻ ആയ ഞാൻ ഒന്ന് ചിരിച്ചു, കാരണം പുള്ളിടെ മിക്ക പടത്തിലെയും ക്യാരക്ടർ നെയിം രാഹുൽ എന്നാണല്ലോ...

എന്തായാലും ഇങ്ങോട്ടേക്ക് പേര് ചോദിക്കില്ല എന്ന് മനസിലായപ്പോൾ ഞാൻ തന്നെ പറഞ്ഞു, " എന്റെ പേര് മിഥുൻ " പിന്നെ ഞങ്ങൾ അവിടെ നിന്ന് ഒരുപാട് സംസാരിച്ചു.. മാനസികമായി പെട്ടെന്ന് അടുത്തപോലെ തോന്നി... ആ കോളയുടെ കാശ് ഞാൻ കൊടുക്കുമ്പോൾ ആ വലിയ സത്യം ഞാൻ മനസിലാക്കിയില്ലയിരുന്നു... ഈ ഒസി അടിക്കൽ അവൻ എന്റെ ജീവിതകാലം മുഴുവനും എടുപ്പിക്കും എന്ന സത്യം... 8 വർഷങ്ങൾക്കും ഇപ്പുറം കഴിഞ്ഞ ആഴ്ച ഒരു സിനിമയ്ക്ക് പോയപ്പോൾ ആ -------- മോന്റെ ക്യാഷ് ഞാൻ തന്നെയാണ് എടുത്തത്... കൂടുതൽ എഴുതി നിങ്ങളെ ബോർ അടിപ്പിക്കുന്നില്ല... പ്രിയപ്പെട്ട ആശേച്ചി , ബാലേട്ടാ, പ്രോഗ്രാം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. നിങ്ങളുടെ അവതരണം വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്... നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട നല്ലൊരു ഗാനം വച്ച് തരണം... ഒരിക്കൽ കൂടി സ്നേഹാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു,

ഒത്തിരി സ്നേഹത്തോടെ tobbey... "
 
Top