കാറ്റിനോട് ചോദിച്ചാൽ കിട്ടുമോ ഉത്തരം?
ഒരു വാക്കുപോലും മിണ്ടാതെ,
കാറ്റലയായി എന്തേ നീ പുൽകി?
കാറ്റിൻ്റെ തീവ്രത കുറയുമ്പോൾ,
എൻ അരികിൽ നിന്നെന്തേ
അകന്നുപോയി നീ?
എൻ മനം അറിഞ്ഞിട്ടും കണ്ടീലെന്നു
നടിക്കുന്നതെന്തേ എന്നും?
ഓർമയായി പോലും ഞാൻ ഇല്ലാ
എന്നറിയുന്നുണ്ടെന്ന് ഉള്ളം...
എരിഞ്ഞ് അടങ്ങാത്തൊരു കനലായി,
നീ ഇന്നും എന്നെ മുറിവേൽപ്പിക്കുന്നുമുണ്ട്...
Last edited:


