വർഷങ്ങളും കാതങ്ങളും പിന്നിട്ട് ഞാൻ നടന്നു കൊണ്ടിരിക്കുകയാണ്... നടന്നു വന്ന വഴികളിൽ എന്നെ മുറിവേല്പിച്ച കല്ലുകളും മുള്ളുകളും ഉണ്ടായിരുന്നു. എന്നെ
വീഴിച്ചുകളഞ്ഞ കുഴികളുണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത വിധം
പ്രഹരം ഏൽപിച്ച അപകടങ്ങളുണ്ടായിരുന്നു.എന്നെ വഴിതെറ്റിച്ച ഇടവഴികളുണ്ടായിരുന്നു...യാത്ര തുടരാൻ കഴിയാത്ത വിധം മനസ് മടുപ്പിച്ച ചുമടുകളുണ്ടായിരുന്നു. എന്നിട്ടും ഞാൻ നടന്നു കൊണ്ടിരുന്നു...
കാരണം, എനിക്കു മുൻപേ ഈ വഴികൾ താണ്ടിയവരുണ്ടായിരുന്നു.വീണുപോയ കുഴികളിൽ നിന്നും പിടിച്ചെഴുന്നേൽപിക്കാൻ കൈകളുണ്ടായിരുന്നു.ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് പറഞ്ഞു തന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
വഴിതെറ്റാതെ നേർവഴി കാട്ടിയ സഹയാത്രികരുണ്ടായിരുന്നു.
ഏത് വഴി തിരഞ്ഞെടുക്കണമെന്ന് കാണിച്ചു തന്ന ദിശകാട്ടികളുണ്ടായിരുന്നു.മടുക്കുമ്പോൾ ചുമടിറക്കി വയ്ക്കാൻ ചുമടുതാങ്ങികളുണ്ടായിരുന്നു.ഇതിനുമപ്പുറം, നടന്നു തീർത്ത വഴികളുടെ പ്രത്യാശയും നടക്കാനിരിക്കുന്ന വഴികളുടെ ആകാംക്ഷയും കൊത്തിവച്ച മൈൽക്കുറ്റികളും ഉണ്ടായിരുന്നു.ഞാൻ
നടന്നുകൊണ്ടേയിരിക്കുകയാണ്...