• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കടന്നു പോയവർ

EROS

Epic Legend
Chat Pro User
.
ചില ഉറക്കമില്ലാത്ത രാത്രികൾ നമ്മുടെ ചിന്തകൾ കാട് കയറാറുണ്ട്. ഓർമ്മകളുടെ നിഗൂഢ വനങ്ങളിലേക്ക്. അങ്ങനെ ഒരു രാത്രിയിലെപ്പോഴോ വന്ന ഒരു ചിന്തയായിരുന്നു കടന്നു പോയവരെ പറ്റി. അതെ... നമ്മുടെ ജീവിതത്തിലേക്ക് എപ്പോഴൊക്കെയോ കടന്നു വന്നു പിന്നെ ഓർമ്മകളിലേക്ക് മാത്രമായി മറഞ്ഞവർ. ആ കടന്നു പോയവരെ കുറിച്ചാണ് ഞാൻ പറയുന്നത്. എത്ര തരം ആൾക്കാരാണല്ലേ അക്കൂട്ടത്തിൽ.

എൻ്റെ മനസ്സിൽ എന്നും ആദ്യം ഓർമ്മ വരുന്നത് എൻ്റെ പ്രണയങ്ങളാണ്. ഒരു നോട്ടത്തിലോ ഒരു വാക്കിലോ ഉടലെടുത്ത പ്രണയങ്ങൾ, പിന്നീട് കാണുകയോ കേൾക്കുകയോ ചെയ്യാത്ത ആ മുഖങ്ങൾ... അവരും ഒരു മധുരമുള്ള നോവായി മനസ്സിലുണ്ട്. പിന്നെ അഗാധമായി പ്രണയിച്ചവർ. ഒരിക്കലും പിരിയില്ലെന്ന് വിശ്വസിച്ചവർ. കാലത്തിൻ്റെ ഏതൊക്കെയോ അധ്യായങ്ങളിൽ വെച്ച് വഴി പിരിഞ്ഞുപോയവർ. കാരണങ്ങൾ എന്തായിരുന്നാലും, ഒരു സുഖമുള്ള നോവോടെ അവരെയും നമ്മൾ ഓർക്കാറില്ലേ? ഞാൻ ഓർക്കാറുണ്ട്, ഒരു പഴയ പാട്ടെന്ന പോലെ.

അതുപോലെ എത്രയെത്ര സൗഹൃദങ്ങൾ. പാതിവഴിയിൽ ഒരു യാത്ര പോലും പറയാതെ മറഞ്ഞുപോയവർ. അവരെയും നമ്മുടെ ഓർമ്മകൾ ഇടയ്ക്കിടെ തഴുകാറുണ്ട്. ചിലരെ കാലം വീണ്ടും നമ്മുടെ മുന്നിൽ എത്തിച്ചേക്കാം, ചിലർ ഓർമ്മകളിൽ മാത്രം നിലനിൽക്കും. നിസ്സഹായമായ നിമിഷങ്ങളിൽ ഒരു കൈത്താങ്ങായി വന്നവർ, ജീവിതത്തിൽ വലിയ പാഠങ്ങൾ പഠിപ്പിച്ചവർ, ചിലപ്പോൾ നമ്മളെ വിഡ്ഢിവേഷം കെട്ടിച്ചുപോയവർ... അങ്ങനെ എത്രയോ മനുഷ്യർ നമ്മളുടെ ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്നു.

ഇവരെല്ലാം ആരായിരുന്നു? ആരുമായിരുന്നില്ല എന്നതാണ് സത്യം. ഓരോ നിമിഷങ്ങളിലും നമ്മൾ തനിച്ചായപ്പോൾ, നമ്മുടെ യാത്രയിൽ ആകസ്മികമായി കൂടെ ചേർന്നവർ. ഓരോരുത്തരും ഓരോ കഥകളായിരുന്നു, ചിലത് അപൂർണ്ണം, ചിലത് വേദനാജനകം, ചിലത് മനോഹരം. ചില കഥകൾ കണ്ണുനീർ തുള്ളികൾ വീണ് അവ്യക്തമായി, എന്നാൽ മറ്റു ചിലത് മനസ്സിൻ്റെ താളുകളിൽ മായാതെ രേഖപ്പെടുത്തി. ഓരോ കഥയും ഒരു അനുഭവമായിരുന്നു, ഓരോ അനുഭവവും ഒരു പാഠവും. അവയെല്ലാം നമ്മുടെ ജീവിത യാത്രയുടെ ഭാഗമാണ്.
.

images - 2025-08-09T211441.144.jpeg
 
Top