നിറംമങ്ങിയ ഒരു മയിൽപീലി ആയിരുന്നവൾ.
അവൻ വക്കുപൊട്ടിയ ഒരു ചില്ല് പാത്രവും
അവൾ അവനു സാന്ത്വനവും.
ഒരു പുലരിയിൽ അവൻ അവൾക്കായി
പുറപ്പെട്ടു.
കാതങ്ങൾ കീഴടക്കിയ കാതലിൻ ആത്മാവ്,
അവൾ പൂ വിരിച്ച പ്രണയതീരത്തു നിന്നവൻ.
കോട്ട മതിൽ കടന്നു വന്നവൾ അവന്റെ കൈ കവർന്നു.
അവൻ ഇറക്കിയ തോണിയിൽ, നിലാവിൽ അവൾ ആദ്യം, പിന്നെ കരുതലായവനും.
അവന്റെ കണ്ണിലെ പ്രണയനക്ഷത്രം
അവൾ ഹൃദയത്തിൽ ആവാഹിച്ചു.
ജന്മങ്ങൾ ഇഴ പാകിയ കണ്ണികൾ ചേർത്തവർ തീരങ്ങൾ കൈവിട്ടു.
മൈയ്യഴിയുടെ തീരത്തു മാത്രം തെളിയുന്ന
മിന്നാമിന്നികൾ അവരുടെ പ്രണയത്തിന് കാവലിരുന്നു
.