മൗനത്തിൽ മറച്ചു വച്ച ചിലതുണ്ട്. അതിൽ ഇഷ്ടങ്ങളും സ്വപ്നങ്ങളും സൗഹൃദവും വെറുപ്പും പ്രണയവുമുണ്ട്.
മാറ്റി വച്ചതുണ്ട്,മനപൂർവ്വം മറന്നു വച്ചവയുണ്ട്.
മഞ്ഞിൻ്റെ നേർത്ത ആവരണം മൂടിയത് പോലെ, എല്ലാം അതിൽ ഒതുക്കിയിട്ടുണ്ട്.
ഒരിളം വെയിൽ പോലേ ഓർമ്മകൾക്ക് ചൂടേറി തുടങ്ങുമ്പോഴും അവയെല്ലാം വീണ്ടും മനസ്സിൽ തെളിയുമ്പോഴും.. മാറാതെ ചുറ്റും നിറയുന്നുണ്ട് മൗനം.
ചില നേരത്ത് ആ മൗനം,അതൊരു നിസ്സഹായതയാണ്. ആശിച്ചിട്ടും ഒന്നും പറയാൻ പറ്റാതെ വരുന്നത്. ഒട്ടും ആഗ്രഹിക്കാതെെ പ്രിയപ്പെട്ട ഒരിടത്തിൽ നിന്നും തിരിഞ്ഞു നടക്കേണ്ടി വരുന്നത്.ചുറ്റുമുള്ളതൊന്നും നമ്മുടെതല്ലെന്ന് തിരിച്ചറിയുന്നത് .
അല്ലെങ്കിലും,ഓർമ്മകൾ എന്ന അടയാളങ്ങൾക്കപ്പുറം ആരും ആരിലും ഒന്നും അവശേഷിപ്പിക്കുന്നില്ലല്ലോ..
ചിതലരിച്ചൊരു പുസ്തകത്താളുണ്ട്;
മഷിയുണങ്ങാത്ത കുറേ കഥകളെ,പേറി നീറുന്നൊരു പുസ്തകത്താള്..
ഹൃദയമെന്നത്രേ അതിന് പേര്!!