neeraja
Newbie
അന്ന് നീ വന്നു-
പോയതിൽ പിന്നെ ഞാൻ
അന്തി ശോഭ നുകർന്നതില്ല...!
അന്ന് നീ വന്നി-
രുണ്ടതിൽ പിന്നെയാ
ചാന്ദ്ര ശോഭയറിഞ്ഞുമില്ല...!!
വേനലുച്ചകൾ
പമ്പരമാടിയ
എത്ര നാളുകൾ പോയ്മറഞ്ഞു..!
വെന്തുരുകുവാൻ
മാത്രമായെന്നിലെ
യവ്വന തുടിപ്പിന്നുണർന്നു....!
രാവുണർന്നൊരാ
ശോഭന നിദ്രകൾ
എന്നിൽ നിന്നുമായെങ്ങകന്നു...!?
രാക്കുളിർ കിളി-
പ്പാട്ടുകളെങ്ങിനെ
നിത്യതയിലായ് പോയ്മറഞ്ഞു...!
വേണ്ടെനിക്കെന്റെ
ഓർമ്മക്കുരുവിയെ
ഇത്രമേൽ ചുട്ടെരിച്ചിടാനായ്,
ചങ്കു കത്തിയുരുകിടും വേദന
ഇത്രമേൽ നീയെന്നിൽ
നിറച്ചീടെണം..??
അന്നു നീ പോയ
സന്ധ്യയിലിന്നെന്റെ
ആത്മ വേദന പെയ്തിടട്ടെ...!
ഇനിയൊരിക്കലും
ആത്മദു:ഖത്തിന്റെ
നീർമണിക്കിളി-എന്നിൽ
പാറാതിരുന്നിടട്ടെ...!!
**********************************
പോയതിൽ പിന്നെ ഞാൻ
അന്തി ശോഭ നുകർന്നതില്ല...!
അന്ന് നീ വന്നി-
രുണ്ടതിൽ പിന്നെയാ
ചാന്ദ്ര ശോഭയറിഞ്ഞുമില്ല...!!
വേനലുച്ചകൾ
പമ്പരമാടിയ
എത്ര നാളുകൾ പോയ്മറഞ്ഞു..!
വെന്തുരുകുവാൻ
മാത്രമായെന്നിലെ
യവ്വന തുടിപ്പിന്നുണർന്നു....!
രാവുണർന്നൊരാ
ശോഭന നിദ്രകൾ
എന്നിൽ നിന്നുമായെങ്ങകന്നു...!?
രാക്കുളിർ കിളി-
പ്പാട്ടുകളെങ്ങിനെ
നിത്യതയിലായ് പോയ്മറഞ്ഞു...!
വേണ്ടെനിക്കെന്റെ
ഓർമ്മക്കുരുവിയെ
ഇത്രമേൽ ചുട്ടെരിച്ചിടാനായ്,
ചങ്കു കത്തിയുരുകിടും വേദന
ഇത്രമേൽ നീയെന്നിൽ
നിറച്ചീടെണം..??
അന്നു നീ പോയ
സന്ധ്യയിലിന്നെന്റെ
ആത്മ വേദന പെയ്തിടട്ടെ...!
ഇനിയൊരിക്കലും
ആത്മദു:ഖത്തിന്റെ
നീർമണിക്കിളി-എന്നിൽ
പാറാതിരുന്നിടട്ടെ...!!
**********************************