• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

*ഓർമ്മകളുടെ തടവറ* **************************

Galaxystar

Favoured Frenzy
മറന്നുപോയ ദിവസങ്ങളുടെ ചങ്ങലയിൽ..
ഹൃദയം കുടുങ്ങിയിരിക്കുന്നു...
അന്നത്തെയേതോ ചിരികളുടെയനുനാദം-
മനസ്സിന്റെ ഇടുങ്ങിയ വഴികളിൽ മുഴങ്ങുന്നു.
മങ്ങിയ ഓർമ്മകളുടെ തടവിൽ,
ആഗ്രഹങ്ങൾ ജനിക്കാതെ മരിച്ചിരിക്കുന്നു...
വ്യഥയുടെ കയ്പ്പൊഴുകാനൊരുങ്ങുമ്പോൾ,
മിഴിയിണകൾ വാതിലുകളടച്ചിടുന്നു.
പഴയ വാക്കുകളുടെ ഭാരത്തിൽ
മനസ്സിന്റെ ചിറകുകൾ മുറിഞ്ഞിരിക്കുന്നു.
തനിമയുടെ കല്ലുതീർത്ത നിനവിൽ-
വേദനയുടെ ശ്വാസം വന്നു മൂടുന്നു.
സ്വപ്നങ്ങൾ വന്നു വിളിക്കുമ്പോൾ
തടവിന്റെ ഇരുട്ട് മറുപടി പറയുന്നില്ല.
കാലത്തിന്റെ താക്കോൽ നഷ്ടപ്പെട്ടപ്പോൾ,
മനസ്സിന്റെ ഇരുട്ടിൽ തെളിയുന്ന-
ശാശ്വതമായൊരു തടവറയിൽ,
ഓർമ്മകൾ മാത്രം കാവൽനിൽകുന്നു... FB_IMG_1766323266175.jpg
 
Top