Galaxystar
Favoured Frenzy
പെയ്തുതോരാൻ ഇനിയും
ബാക്കി നിൽക്കെ
കാറ്റിൻ കരങ്ങളാൽ തടഞ്ഞുവെച്ച
നീർമുത്തുകൾ വീണ്ടുമൊരു മഴയെ
ഗർഭം ധരിക്കും..
ഓർമ്മകളുടെ കാർമേഘങ്ങൾ
മനസ്സിൻ്റെ ചില്ലുജാലകങ്ങളെ
മൂടി വല്ലാതെ വീർപ്പുമുട്ടിക്കും...
ആർത്തലച്ചു പെയ്തു നിറയവെ
തണുത്തുറഞ്ഞൊരു കാറ്റ്
അവസാന പേജിൽ പറഞ്ഞു തീരാത്തൊരു വാക്ക് കടം കൊള്ളും...
തിരിഞ്ഞ് നടക്കാൻ വഴിയറിയാതെ
മറവിയുടെ ഒരു തരി വെട്ടത്തിനായ്
പരതും, ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ്
കാലം ചെറു ചിരി
ചുണ്ടിലൊതുക്കി
നടന്നകലും അവസാനം എന്നൊന്നില്ലാതെ.

ബാക്കി നിൽക്കെ
കാറ്റിൻ കരങ്ങളാൽ തടഞ്ഞുവെച്ച
നീർമുത്തുകൾ വീണ്ടുമൊരു മഴയെ
ഗർഭം ധരിക്കും..
ഓർമ്മകളുടെ കാർമേഘങ്ങൾ
മനസ്സിൻ്റെ ചില്ലുജാലകങ്ങളെ
മൂടി വല്ലാതെ വീർപ്പുമുട്ടിക്കും...
ആർത്തലച്ചു പെയ്തു നിറയവെ
തണുത്തുറഞ്ഞൊരു കാറ്റ്
അവസാന പേജിൽ പറഞ്ഞു തീരാത്തൊരു വാക്ക് കടം കൊള്ളും...
തിരിഞ്ഞ് നടക്കാൻ വഴിയറിയാതെ
മറവിയുടെ ഒരു തരി വെട്ടത്തിനായ്
പരതും, ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ്
കാലം ചെറു ചിരി
ചുണ്ടിലൊതുക്കി
നടന്നകലും അവസാനം എന്നൊന്നില്ലാതെ.
