അന്ന് എന്റെ പ്രണയം സഭലമാകുന്ന രാത്രിയായിരുന്നു. നീണ്ട കാലമായ് നിന്റെ കണ്ണുകളിൽ ഞാൻ കണ്ട പ്രണയം എന്റെ മാത്രമാകുന്ന നാൾ. ഇരുളിനെ പിളർത്തി അന്ന് പെയ്തമഴയോ! എന്നെ കുളിരണിയിച്ചു. എന്നാൽ എൻ പൊന്നേ.. നിന്നേം കാത്ത് ഞാൻ നിന്നാ രാത്രിമുഴുവനുമേ.. മഴ പുഴയായ് ആർത്തലച്ച് നിന്നേം വലിച്ച് മരണത്തിൻ ആഴങ്ങളിലേക്ക് അമർത്തിയതറിയാതെ..