ഒരു മഴ നനയണം.
എന്നിട്ട് ?
എന്നിട്ടെന്താ...
മഴതുള്ളികൾ കൊണ്ട് ഒരു മാല തീർക്കണം.
ആർക്ക്?
നിനക്ക്... നിന്നെയണിയിക്കാൻ.
അതെന്തിനാ?
വെറുതേ... നിന്റെ വേനലുകളെ കുളിരണിയിക്കാൻ.
എന്നിട്ട്?
എനിക്ക് നിന്റെ ഉടയാടയാകണം,
മഴയിറ്റിച്ചു അയയിൽ കിടക്കണം.
നീയെടുത്തു അണിയുമ്പോൾ നിന്നോട് ഒട്ടിക്കിടക്കണം...
ചൂട് പറ്റി ഉണങ്ങണം.
എന്റെ ഓർമ്മയ്ക്ക്...
നമ്മുടെ മഴക്കാലത്തിന്റെ ഓർമ്മയ്ക്ക്...!!!