ഒരു ഗസ്റ്റ് ഐഡി വരുന്നു. അതിനോട് മിണ്ടുന്നു.... വോയിസ് ചോദിക്കുന്നു അനക്കം ഇല്ല... കുണ്ടൻ..
വോയിസ് ചോദിക്കുന്നു വോയിസ് കിട്ടുന്നു സംസാരിക്കുന്നു, വേഷം മാറി വന്ന യൂസർ..
വോയിസ് കിട്ടി പുതിയതായി വന്ന യൂസർ ആണെങ്കിൽ, 2 മിനിറ്റ് മിണ്ടിയ പിന്നെ അനക്കം ഇല്ല, പിന്നെ നോക്കുമ്പോ അതെ പേരിൽ യൂസർ ഐഡി.... പിന്നെ നോക്കുമ്പോ വി.ഐ. പി.
ഇതൊന്നും അല്ലാത്ത ഒരു പ്രഹേളിക പരിപാടി ഉണ്ട്, ഗസ്റ്റ്, ഉം യൂസർ ഉം വി ഐ പി യും മാറി മാറി വരും... പുതിയ പുതിയ പേർ പുതിയ പുതിയ ഐഡി കൾ...
എന്നിട്ടൊരു ചോദ്യോം.... ആരാന്ന് മനസ്സിലായോ??
അല്ലെങ്കിൽ ഒരു വിളി, ഗുപ്തു, ഗുപ്ത., നാനി..
ഇന്ന് മുതൽ ഞാൻ മഷിനോട്ടം പഠിക്കാൻ പോവുകയാണ്.... ആരാ... എന്താ എന്നൊക്കെ മനസിലാവാണേൽ ഇനി അതെ വഴി ഉള്ളൂ...
എന്ന്
ഒടുക്കത്തെ ദേഷ്യത്തോടെയും സംശയത്തോടെയും
ഗുപ്തൻ
ഒപ്പ്