Galaxystar
Favoured Frenzy
ഈ ഏകാന്ത തീരത്താണ് എന്റെ വാസം എന്നെ മറ്റൊരിടത്തേയ്ക്ക് പറിച്ചു നടരുതേ
മാനസം സംഘർഷഭരിതമാണ്
ഏതു നിമിഷവും പൊട്ടി തകരാവുന്ന ഒരു അഗ്നിപർവതമാണ്.
അതിനരികിലേയ്ക്ക് ചുവടുകൾ വെയ്ക്കരുതേ ഉരുകിയലിഞ്ഞ് ഇല്ലാതാവും
സ്വയം ബലിക്കല്ലാവാതെ മാറി നിൽക്കുക .
എന്റെ നിമിഷങ്ങളോടൊപ്പം ഞാനൊന്നു സല്ലപിച്ചിരിക്കട്ടെ
എന്റെ യഥാർത്ഥ്യങ്ങളെ പെറുക്കിയെടുത്ത് ഓർമകളുടെ അലമാരയ്ക്ക കത്തിട്ട് പൂട്ടട്ടെ .
എന്റെ സ്നേഹചിത്രങ്ങളെ പരിശുദ്ധിയുടെഭിത്തിയിൽ തൂക്കിയിടട്ടെ .
എന്റെ ഇഷ്ട ഭവനത്തിന്റെ വാതിലുകളും മാരുതന്റെ ലാളനങ്ങളേൽക്കുവാൻ ജാലകവാതായനങ്ങളും തുറന്നിടട്ടെ .
നൂറു വസന്തങ്ങൾ കാണുവാൻ ഒത്തിരി പൂമരങ്ങളെ വളർത്തട്ടെ അവിടം നിറയെ
പുക്കൾ വിടരട്ടെ .