കാഞ്ജനമിഴിയോലും പെണ്ണഴകേ, നീ എവിടെ?
മൃദുവാം നിൻ അധരങ്ങളിൽ നിന്ന് ഉതിരുന്ന
കുയിൽപ്പാട്ടാം നിൻ സ്വരം, ഇന്നെവിടെ?
മൃതമാം എൻ മനതാരിൽ നീ നൽകിയ ആ
ഒരു തെല്ല് മധുരമേ ധാരാളം, ഇന്നവിടം
പുഷ്പസമൃദ്ധം, എൻ പ്രിയസഹചാരിണീ.
നിൻ്റെ ലാസ്യഭാവങ്ങൾ, തേൻ കിനിയുന്ന
നിറഞ്ഞൊരാ പുഞ്ചിരി, കുറുമ്പിൽ കുതിർന്ന വാചാലത, ഇന്നുമെന്നുള്ളിൽ നിറവോടെ.
മിണ്ടാനെന്തെ വൈകി നമ്മൾ, എന്നോർത്ത്
വെറുതെ ആകുലനായി, ചിന്തകളിൽ മുഴുകിയ
എന്നിലെ ചില നോവിൻ നിമിഷങ്ങളും നല്ലു.
എന്നിലെ വിരസതയെ ഹാനിച്ചതും നീയേ,
എന്നിലെ നിശയിൽ പുലരി വെളിച്ചം തൂകി
കാഴ്ചകൾക്ക് ഭംഗി ഏറ്റിയതും നീയേ.
നേരിൽ കാണും നേരം, ആലിംഗനങ്ങളാൽ
ചുംബിച്ചോട്ടെ? ചുംബനങ്ങളാൽ തഴുകിക്കോട്ടെ?
എന്ന് നിൻ്റെ സ്വന്തം പ്രിയസഹചാരി...
മൃദുവാം നിൻ അധരങ്ങളിൽ നിന്ന് ഉതിരുന്ന
കുയിൽപ്പാട്ടാം നിൻ സ്വരം, ഇന്നെവിടെ?
മൃതമാം എൻ മനതാരിൽ നീ നൽകിയ ആ
ഒരു തെല്ല് മധുരമേ ധാരാളം, ഇന്നവിടം
പുഷ്പസമൃദ്ധം, എൻ പ്രിയസഹചാരിണീ.
നിൻ്റെ ലാസ്യഭാവങ്ങൾ, തേൻ കിനിയുന്ന
നിറഞ്ഞൊരാ പുഞ്ചിരി, കുറുമ്പിൽ കുതിർന്ന വാചാലത, ഇന്നുമെന്നുള്ളിൽ നിറവോടെ.
മിണ്ടാനെന്തെ വൈകി നമ്മൾ, എന്നോർത്ത്
വെറുതെ ആകുലനായി, ചിന്തകളിൽ മുഴുകിയ
എന്നിലെ ചില നോവിൻ നിമിഷങ്ങളും നല്ലു.
എന്നിലെ വിരസതയെ ഹാനിച്ചതും നീയേ,
എന്നിലെ നിശയിൽ പുലരി വെളിച്ചം തൂകി
കാഴ്ചകൾക്ക് ഭംഗി ഏറ്റിയതും നീയേ.
നേരിൽ കാണും നേരം, ആലിംഗനങ്ങളാൽ
ചുംബിച്ചോട്ടെ? ചുംബനങ്ങളാൽ തഴുകിക്കോട്ടെ?
എന്ന് നിൻ്റെ സ്വന്തം പ്രിയസഹചാരി...
~ KalKii