വേരാഴ്ന്നു തലച്ചോറ് തിന്നുന്നൊരീ ചിന്തകൾ; ദംഷ്ട്രങ്ങൾ പോലെയെൻ മനസ്സിൻ ആവരണം ഭേദിച്ചു, ആഴ്ന്നിറങ്ങി മുറിവേൽപ്പിച്ചീടുന്നതെന്തിനോ!
ചാരമായ് മാറിയോരെൻ കുഞ്ഞോർമ്മകൾ, മനസ്സിന്റെ ഇടുങ്ങിയ കോണുകളിൽ പാർത്തുപോന്ന ചിന്തകൾക്ക് ഇന്ന് അഗ്നിയെയും ദഹിപ്പിക്കുവാൻവണ്ണം വീര്യമോ?
നശിച്ചൊരീ ചിന്തകൾക്ക് ഉടലേകിയ എന്റെ പൊന്നോർമകളേ, നീ എന്തിന് വീണ്ടും വന്നൊരാ
ഇരുട്ടും കടന്ന് ഈ എന്നിലേക്ക്; എന്റെ
മനസ്സിനെ കാർന്നു തിന്നീടുവാൻ.
അലട്ടുന്നൊരീ മനം കൊള്ളില്ലിനി, ഏതു
നേരായ ചിന്തയ്ക്കും കൊള്ളില്ലിനി, ഏതു
ദീനത്തിനും ധാതുവായ് മാറുന്നൊരീ ചിന്തകൾ
വെറുക്കുന്നു ഞാനിന്ന് എന്നെന്നേക്കു
മായി....