Galaxystar
Favoured Frenzy
എപ്പോഴോ ഒരിക്കൽ
ഞാൻ "എന്നെ"
ഒന്നെഴുതാൻ തീരുമാനിച്ചു...
ജീവിതത്തിന്റെ
പുറം ചട്ടമേൽ
ഭംഗിയുള്ള കൈപ്പടയിൽ
ഞാനെന്നൊരു തലക്കെട്ട്
കോറി വരച്ചു...
താളുകളിലൊന്നിലാദ്യം ആമുഖത്തിന്നടിയിലായി
ആരുമറിയാതെ പോയെന്നെ ഒന്നടയാളപ്പെടുത്തി...
കാലഹരണപ്പെട്ടു
പോയൊരുവളെ കാലമടയാളപ്പെടുത്തുമ്പോളതിൽ കാതലില്ലാതെ പോകരുതല്ലോ...
താളുകൾ പലതും
പലകുറി മറിഞ്ഞു...
ചിലയിടത്തക്ഷരങ്ങൾ
എന്റെ പുഞ്ചിരിയുടെ
നിറവിൽ നിർവൃതിയടഞ്ഞു ...
ഇടയ്ക്കെവിടെയൊക്കെയോ
കണ്ണീരുപ്പ് രുചിച്ചു..
ഇടതടവില്ലാതെഴുതാൻ
തുനിഞ്ഞതിൽ പിന്നെ മടുപ്പിന്റെ വേദാന്തോപദേശങ്ങൾ
കേട്ട് മനസ്സ് മടുത്തു....
വിരലുകൾക്കിടയിൽ
വിശ്രമമില്ലാത്ത തൂലികയിൽ
നിന്ന് ഇതെന്റെ വിധിയെന്ന നെടുവീർപ്പുയർന്നു....
സുഖ ദുഃഖങ്ങൾ
പരാതിയേതും കൂടാതെ
പങ്കിട്ടെടുത്തവളുടെ
ഹൃദയ വിശാലതയെ
ചൊല്ലി നോവിന്റെ
വിഹ്വലതകളടക്കം പറഞ്ഞു..
അധിക്ഷേപങ്ങളും
ആരോപണങ്ങളും
അവഗണനകളുമെന്നിലെ
വീറും വാശിയുമേറ്റി..
പിന്മാറാൻ
ഞാനൊരുക്കമായിരുന്നില്ല...
വിരാമമിട്ടിതവസാനിക്കും വരെ
ഞാൻ ആ അവസാന താളുകളിലേക്കുള്ളെന്റെ
പ്രയാണത്തിന്റെ
തിരക്കിലായിരുന്നു...!
ഞാൻ "എന്നെ"
ഒന്നെഴുതാൻ തീരുമാനിച്ചു...
ജീവിതത്തിന്റെ
പുറം ചട്ടമേൽ
ഭംഗിയുള്ള കൈപ്പടയിൽ
ഞാനെന്നൊരു തലക്കെട്ട്
കോറി വരച്ചു...
താളുകളിലൊന്നിലാദ്യം ആമുഖത്തിന്നടിയിലായി
ആരുമറിയാതെ പോയെന്നെ ഒന്നടയാളപ്പെടുത്തി...
കാലഹരണപ്പെട്ടു
പോയൊരുവളെ കാലമടയാളപ്പെടുത്തുമ്പോളതിൽ കാതലില്ലാതെ പോകരുതല്ലോ...
താളുകൾ പലതും
പലകുറി മറിഞ്ഞു...
ചിലയിടത്തക്ഷരങ്ങൾ
എന്റെ പുഞ്ചിരിയുടെ
നിറവിൽ നിർവൃതിയടഞ്ഞു ...
ഇടയ്ക്കെവിടെയൊക്കെയോ
കണ്ണീരുപ്പ് രുചിച്ചു..
ഇടതടവില്ലാതെഴുതാൻ
തുനിഞ്ഞതിൽ പിന്നെ മടുപ്പിന്റെ വേദാന്തോപദേശങ്ങൾ
കേട്ട് മനസ്സ് മടുത്തു....
വിരലുകൾക്കിടയിൽ
വിശ്രമമില്ലാത്ത തൂലികയിൽ
നിന്ന് ഇതെന്റെ വിധിയെന്ന നെടുവീർപ്പുയർന്നു....
സുഖ ദുഃഖങ്ങൾ
പരാതിയേതും കൂടാതെ
പങ്കിട്ടെടുത്തവളുടെ
ഹൃദയ വിശാലതയെ
ചൊല്ലി നോവിന്റെ
വിഹ്വലതകളടക്കം പറഞ്ഞു..
അധിക്ഷേപങ്ങളും
ആരോപണങ്ങളും
അവഗണനകളുമെന്നിലെ
വീറും വാശിയുമേറ്റി..
പിന്മാറാൻ
ഞാനൊരുക്കമായിരുന്നില്ല...
വിരാമമിട്ടിതവസാനിക്കും വരെ
ഞാൻ ആ അവസാന താളുകളിലേക്കുള്ളെന്റെ
പ്രയാണത്തിന്റെ
തിരക്കിലായിരുന്നു...!
