എഴുതാൻ മറന്നതും...
പ്രകടിപ്പിക്കാൻ കഴിയാഞ്ഞതും ... ആഗ്രഹിക്കാൻ തുനിയാത്തതുമായ,
ഒരുപാടു കഥകൾ ഉണ്ട് ....
വികാരങ്ങൾ ഉണ്ട്.....
സ്വപ്നങ്ങൾ ഉണ്ട്.....
ഓരോന്നിലും തീവ്രമായി തന്നെ,
മനസ്സ് ഒന്ന് ഉഴറിയാൽ,
യഥാർഥ്യത്തിലേക്കു വലിച്ചെറിയാൻ വേണ്ടി എന്ന പോലെ,
കൂച്ചുവിലങ്ങു അണിഞ്ഞിട്ടുണ്ട്..
ഇവ എല്ലാം, എഴുതുന്നവന്റെ ഉള്ളിലെ,
ആർക്കും എത്തിപ്പെടാൻ കഴിയാത്ത മായാലോകത്തിൽ,
ഒരു കോണിൽ നിലനിൽക്കും...
വെറുമൊരു കടലാസ്സിൽ അവൻ ഒതുക്കിയ,
അവന്റെ സ്വപ്നങ്ങൾക്കും , വികാരങ്ങൾക്കും,
അവിടെ വലിയ സ്ഥാനം ഉണ്ട്....
അവയിൽ മനസ്സ് കൊണ്ടു
സ്പർശിക്കുമ്പോൾ തന്നെ,
അവനു മാത്രം മധുരം നുകരാൻ കഴിയുന്ന എന്തോ ഒന്ന് ഉണ്ട്...
വെറും അക്ഷരക്കൂട്ടങ്ങളായി മാത്രം കണ്ടു,
അവയെ ചിരിച്ചു തള്ളുന്ന മനുഷ്യ കോമരങ്ങൾ അറിയുന്നില്ല...
അവർക്കാർക്കും മനസിലാകാത്ത വേറൊരു ലോകത്തിൽ,
ഉയർന്നു ഉയരാൻ, അവന്റെ ചിറകുകൾക്കു ശക്തി കൊടുക്കുന്നത്,
ഉള്ളിൽ മറഞ്ഞു കിടന്ന ആ കൂട്ടങ്ങൾ ആണ് എന്ന്..
അവ പിറവി എടുക്കാൻ കാരണമായ അവന്റെ അനുഭവങ്ങൾ ആണ് എന്ന്...
ഇതെല്ലാം, യഥാർഥ്യത്തിലേക് വരാൻ ഉള്ള
ആ ചങ്ങലയിലെ കണ്ണി പോലെ,
കൊരുത്തു പിണഞ്ഞു കിടക്കും....
ആ ലോകത്തിൽ,, ആ ആകാശത്തു,,
കെട്ട് അഴിച്ചു വിട്ടപോലെ ഒരു മനസ്സ് ഉയർച്ചയിൽ കാണപ്പെടും...
ചില നേരങ്ങളിൽ... അങ്ങ്...
ഉയരെ... ഉയരെ.... ഉയരെ...