.
നിന്റെ ഹൃദയത്തിൽ എൻ്റെ പ്രണയത്തിന് ഒരിടമില്ലെങ്കിൽ, നീ എന്നിൽ നിന്നകന്നു പോവുക.
ഒരുപാട് സ്നേഹത്തോടെ ചേർത്തുപിടിച്ച്, ഒടുവിൽ എന്നെ തനിച്ചാക്കാൻ ഭാവമുണ്ടെങ്കിൽ, നീ എൻ്റെ അരികിലേക്ക് വരരുത്.
ഇന്നോ നാളെയോ നമ്മളിൽ ആരായിരിക്കും ഈ ലോകത്ത് ഉണ്ടാകുക എന്ന് എനിക്കറിയില്ല. എന്നാൽ, ഒരുമിച്ചുണ്ടായിരിക്കുന്ന ഈ നിമിഷങ്ങളിൽ, നിന്റെ സ്നേഹം എല്ലാ അർത്ഥത്തിലും എനിക്ക് അനുഭവവേദ്യമാകണം.
എൻ്റെ ഹൃദയത്തിൽ പ്രണയം ഒന്നേയുള്ളൂ, അത് എൻ്റെ മരണം വരെ നിന്നോട് മാത്രമായിരിക്കും. അതിൻ്റെ തീവ്രത നിൻ്റെ ചിന്തകൾക്കുമപ്പുറമായിരിക്കും. ആ തീവ്രതയോടെ എന്നെ ഉൾക്കൊള്ളാൻ നിനക്ക് കഴിയണം, ജീവിതത്തിൻ്റെ അവസാനം വരെ തളരാതെ എൻ്റെ കൂടെയുണ്ടാവണം.
നിന്നിലേക്കുള്ള എൻ്റെ ഓരോ നോട്ടവും എന്തിനു വേണ്ടിയാണെന്ന് നിനക്ക് തിരിച്ചറിയാൻ കഴിയണം. അതിന്, നീ എന്നെ അത്രയേറെ അറിഞ്ഞിരിക്കണം.
എൻ്റെ മൗനത്തിലെ വേദനകളെ സ്പർശിച്ചറിഞ്ഞ്, "സാരമില്ല, എല്ലാം ശരിയാവും" എന്ന് പറഞ്ഞ് നിന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ നീ എപ്പോഴും എൻ്റെ കൂടെ വേണം.
കിടപ്പറയിൽ അറപ്പില്ലാതെ അടുത്തിടപഴകുമ്പോൾ, അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്നേഹവും കാമുകിയുടെ ഭ്രാന്തമായ ഇഷ്ടവും, ഒരു വേശ്യയുടെ തീവ്രമായ കാമവും നീ എനിക്ക് പകർന്നു തരണം. അപ്പോൾ മാത്രമേ നിൻ്റെ ഭ്രാന്തമായ സ്നേഹത്തെ എനിക്ക് തൊട്ടറിയാൻ കഴിയൂ.
ഒരിക്കലും വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ, സ്പർശനം കൊണ്ടോ മടുപ്പ് തോന്നാതെ, നിൻ്റെ ഈ ജന്മം എൻ്റെ പ്രാണനിൽ ലയിച്ച്, എൻ്റെ സിരകളിലൂടെ ഒഴുകണം.
നീ എനിക്കെന്ത് തിരികെ തരും എന്ന് ചോദിച്ചാൽ, നിനക്ക് ഞാൻ എൻ്റെ കാഴ്ചയും എൻ്റെ ജീവനും നൽകും.
ഇനി പറയൂ, നിനക്ക് കഴിയുമോ?