Galaxystar
Favoured Frenzy
നിനക്ക് ശേഷം ഈ വഴി ശൂന്യമായിരിക്കുന്നു.
കൊട്ടിയടയ്ക്കപ്പെട്ട മനസിന്റെ അകത്തളങ്ങളിൽ.
ഞെരിഞ്ഞമർന്ന നിന്റെ ഓർമ്മകൾ..
ഏകാന്ത രാവിന്റെ മിഴിനീർ പൂക്കൾ വിടർത്തി കൊഴിഞ്ഞു വീണു.
മറവി എന്ന തിരശീലയ്ക്കപ്പുറം.
പൊടി പിടിച്ചു കിടന്ന വെറുമൊരു
ഓർമ്മ മാത്രമായി നിന്നെ അവഗണിക്കാൻ നോകുമ്പോഴും..
പുലരി എന്ന സത്യത്തിന്റെ വെളിച്ചം വീണ്ടും എന്നെ നീ ഉള്ള ഇരുളിലേയ്ക്കു മടക്കി വിടുന്നു..
നിന്റെ ഓർമ്മകളുടെ കാലഹരണപ്പെട്ട് പോയൊരു ശിലാപേടകമാക്കാൻ ഞാൻ തയ്യാറല്ലെന്നു ഓർമപെടുത്തി കൊണ്ടു..
ഒരു നേർത്ത നോവിന്റെ നീറ്റൽ കൊണ്ടു ഹൃദയം എന്നിലെ നിന്റെ ഓർമ്മകളോട് അകലം തീർക്കുന്നു.
എണ്ണി തിട്ട പെടുത്താൻ കഴിയാതെ പോയൊരു കണ്ണുനീർത്തുള്ളികളകറ്റി മാറ്റാൻ അല്ല..
എന്നുംമെന്നും എന്റെ ഹൃത്തിൽ നിറഞ്ഞു മിഴികളിൽ പ്രകാശമായി മാറാനായിരുന്നു നിന്റെ ഓർമ്മകൾക്കും ഇഷ്ടം..
അതിനാലാവാം അവ എന്നിൽ തന്നെ പടർന്നു ഉറഞ്ഞു പോയത്..
ഇനിയും ഞാൻ നിന്നെ തിരയേണ്ടതില്ല..
അതെ ഞാൻ പൂർണമായും നീ തന്നെ ആയിരിക്കുന്നു.