ആ
ആരാധിക (Aaradhika)
Guest
മൗനം കൊണ്ട് തോൽപ്പിക്കുന്ന ചിലരുണ്ട്....അവരുടെ മൗനംകൊണ്ട് മുറിവേറ്റുപോയവരും.....സ്നേഹിച്ചു പോയതിന്റെ പേരിൽ....വിശ്വസിച്ചു പോയതിന്റെ പേരിൽ...
എന്നും കൂടെ ഉണ്ടാവണമെന്നാഗ്രഹിച്ചതിന്റെ പേരിൽ, തോറ്റുകൊടുത്തുകൊണ്ടിരിക്കുന്ന ചിലരും....
അവർ നമ്മളെ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കാൻ മാത്രേ നമുക്ക് കഴിയൂ, വാശിപിടിക്കാൻ ആവില്ല...അതവർക്കും തോന്നണം...
വാക്കുകളുടെ മൂർച്ച കൂട്ടി നമുക്ക് നേരെ തൊടുക്കുമ്പോൾ , അവരറിയാതൊരാനന്ദം അവരെ മൂടുന്നണ്ടാകും...അതുകൊണ്ടാകും കുത്തികീറിപ്പിളർത്തിയ നെഞ്ചിൻകൂടിലേക്ക് വീണ്ടും വീണ്ടും വാക്ക്ശരമെയ്തു രസിക്കുന്നത്...
ഇനി നിന്നിലേക്കൊരു മടങ്ങിവരവെനിക്കില്ല....
ഉപേക്ഷിക്കാൻ കഴിയാത്ത ചില മുറിപ്പാടുകൾ നീ എനിക്ക് സമ്മാനിച്ചിട്ടുണ്ട്....സമനില തെറ്റിയ എൻ്റെ മനസ്സിന്റെ നിത്യസ്മാരകമായി അതെന്നിലിങ്ങിനെ അലിഞ്ഞു ചേരട്ടെ....
~ആരാധിക