Galaxystar
Favoured Frenzy
ആർക്കുവേണ്ടിയാണെന്നോ
എനിക്കറിയില്ല...
അരികിൽ കണ്ടൊരു
കുഞ്ഞു വെളിച്ചത്തെ
ഞാൻ വാരിയെടുത്തു.
നോവിൻ്റെ നീറ്റലിൽ,
ഇരുട്ടിൻ്റെ തണുപ്പിൽ
അത് വിറങ്ങലിച്ചു
നിൽക്കുന്നുണ്ടായിരുന്നു...
"നീയാരാണെ"ന്ന് ഞാൻ ചോദിച്ചു...
ഒരു ചെറുചിരിയോടെ
അത് എന്നെ നോക്കി
മിഴിചിമ്മി.
വലിച്ചെറിയപ്പെട്ടൊരു
നക്ഷത്രമാണെന്ന്
അതു പറയാതെ പറഞ്ഞു...
കണ്ണീരിൻ്റെ നനവില്ലാത്തൊരു പുഞ്ചിരി...
ഒരു കടൽ ദൂരത്തിനപ്പുറം
എത്രയോവേദനകളെ
ഒളിപ്പിച്ച ആ പുഞ്ചിരി!
അന്ധകാരത്തെ ഭേദിക്കാൻ
അത് വെറുതെയൊന്ന്
ചിരിച്ചാൽ മതി.
ആ വെളിച്ചം നിറഞ്ഞ ചിരി
മറ്റുള്ളവരുടെ വഴികളിൽ
പ്രകാശമായി മാറുന്നു...
നഷ്ടപ്പെട്ടതിനെ ഓർത്ത്
വിലപിക്കാതെ..
വേദനകളെ പുഞ്ചിരിയാൽ മറച്ച്..
ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന
എൻ്റെ കൂട്ടുകാരാ...
നിന്നെപ്പോലെയാകാൻ
കൊതിക്കുന്നു ഞാൻ...
ഞാനും വരും ഒരു ദിവസം...
നിൻ്റെ ഈ ആകാശ ലോകത്തേക്ക്...
അവിടെ, നമ്മുക്ക് ഒരുമിച്ചു ചിരിക്കാം...
വേദനയെ ഓർത്ത് കരയാതെ..
നമ്മുടെ വെളിച്ചം കൊണ്ട്
ലോകത്തിന് വഴി കാട്ടാം...

എനിക്കറിയില്ല...
അരികിൽ കണ്ടൊരു
കുഞ്ഞു വെളിച്ചത്തെ
ഞാൻ വാരിയെടുത്തു.
നോവിൻ്റെ നീറ്റലിൽ,
ഇരുട്ടിൻ്റെ തണുപ്പിൽ
അത് വിറങ്ങലിച്ചു
നിൽക്കുന്നുണ്ടായിരുന്നു...
"നീയാരാണെ"ന്ന് ഞാൻ ചോദിച്ചു...
ഒരു ചെറുചിരിയോടെ
അത് എന്നെ നോക്കി
മിഴിചിമ്മി.
വലിച്ചെറിയപ്പെട്ടൊരു
നക്ഷത്രമാണെന്ന്
അതു പറയാതെ പറഞ്ഞു...
കണ്ണീരിൻ്റെ നനവില്ലാത്തൊരു പുഞ്ചിരി...
ഒരു കടൽ ദൂരത്തിനപ്പുറം
എത്രയോവേദനകളെ
ഒളിപ്പിച്ച ആ പുഞ്ചിരി!
അന്ധകാരത്തെ ഭേദിക്കാൻ
അത് വെറുതെയൊന്ന്
ചിരിച്ചാൽ മതി.
ആ വെളിച്ചം നിറഞ്ഞ ചിരി
മറ്റുള്ളവരുടെ വഴികളിൽ
പ്രകാശമായി മാറുന്നു...
നഷ്ടപ്പെട്ടതിനെ ഓർത്ത്
വിലപിക്കാതെ..
വേദനകളെ പുഞ്ചിരിയാൽ മറച്ച്..
ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന
എൻ്റെ കൂട്ടുകാരാ...
നിന്നെപ്പോലെയാകാൻ
കൊതിക്കുന്നു ഞാൻ...
ഞാനും വരും ഒരു ദിവസം...
നിൻ്റെ ഈ ആകാശ ലോകത്തേക്ക്...
അവിടെ, നമ്മുക്ക് ഒരുമിച്ചു ചിരിക്കാം...
വേദനയെ ഓർത്ത് കരയാതെ..
നമ്മുടെ വെളിച്ചം കൊണ്ട്
ലോകത്തിന് വഴി കാട്ടാം...
