ആത്മാവിൻ ആഴത്തിൽ
തളിർക്കുന്ന നൊമ്പരങ്ങൾ മറച്ചു വച്ചുകൊണ്ട്,
ചിരിയുടെ മറപടം ചാർത്തുന്ന
ഒരുപൊഴിയാത്ത പെയ്ത്താണ്
ഓരോ മുഖങ്ങളും..
ഹൃദയത്തിൻ താളം വേറെയായിരിക്കുമ്പോഴും
വാക്കുകൾ സുഖമെന്നു പറഞ്ഞ് നടിക്കുന്നനാടക രംഗങ്ങൾ പോലെ ദിനങ്ങൾ കടന്നു പോകുന്നു.
ഒരാൾക്കും കാണാൻ പറ്റാത്ത
അവശതയുടെ കരിവെള്ളപ്പാടുകൾ
നമുക്കുള്ളിൽ അടച്ചിട്ട മുറികളിൽ
മാത്രം മുഴങ്ങുന്നു.
എന്നിരുന്നാലും,
പൊഴിയാത്ത ചിരി നാം ധരിക്കുന്നു,
പൊതുവേദികളിൽ വിജയത്തിന്റെ വെളിച്ചത്തിനായ്…..
..... ആതി