ആദ്യം കണ്ട നാൾ
പരിചിതമല്ലാത്ത രണ്ട് ഹൃദയങ്ങൾ,
ആദ്യം നോക്കി നിന്നത്
നിശബ്ദതയുടെ ഒരു അതിരിലായിരുന്നു...
പക്ഷേ, നീ പതിയെ എൻ്റെ ലോകത്തിൽ
ആഴത്തിൽ പടർന്നു കയറാൻ തുടങ്ങി...
ആരും അല്ലാത്ത നീ,
എൻ്റെ ആരൊക്കെയോ ആയ ദിനങ്ങൾ...
ഒരു വർഷം പകലും രാത്രിയും കടന്നപ്പോൾ,
നാം പിരിഞ്ഞിരിക്കാൻ കഴിയാത്ത
രണ്ട് ആത്മാക്കളായി മാറിയിരിക്കുന്നു...
ചേർച്ചകളില്ലാതെ
ഒരേ വഴികൾ തൊട്ടറിയത്ത നമ്മെ,
ഏതോ അനന്തതയിൽ നിന്ന്
ആരോ ഒരാൾ ചേർത്തപോലെ...
വേരുകൾ നീങ്ങിയത് അറിയാതെ,
പിരിയാൻ ശ്രമിച്ചുവെങ്കിലും
കഴിയാതെ പോയി...
വേർപാടുകൾ കൂടിച്ചേരലുകൾക്ക് വഴിമാറി,
നാം വീണ്ടും വീണ്ടും കണ്ടുമുട്ടി...
പ്രണയത്തിന്റെ സ്വാർത്ഥവും
നിശ്വാർത്ഥവു ആയ ഭാവങ്ങൾ
നമ്മിൽ പടർന്നപ്പോൾ,
നാം അലിഞ്ഞു തുടങ്ങി...
നിനക്ക് അറിയാമെന്നുള്ള സത്യം,
നിന്നെക്കാളും എന്നെ
മറ്റാരും ഒരിക്കലും അറിഞ്ഞിട്ടില്ല...
പിണങ്ങി, ഇണങ്ങി,
സ്നേഹിച്ച്, വഴക്കിട്ട്,
നമുക്ക് പിന്നിലായി അനേകം നാൾ...
ഇനി എത്ര നാൾ കൂടി കടന്നാൽ
നിൻ്റെ നെഞ്ചിലെ ചൂടേറ്റ് മയങ്ങാൻ കഴിയുമെന്നു എനിക്കറിയില്ല...
പക്ഷേ, ആ നിമിഷത്തിനായി
ഞാൻ കാത്തിരിക്കും...

പരിചിതമല്ലാത്ത രണ്ട് ഹൃദയങ്ങൾ,
ആദ്യം നോക്കി നിന്നത്
നിശബ്ദതയുടെ ഒരു അതിരിലായിരുന്നു...
പക്ഷേ, നീ പതിയെ എൻ്റെ ലോകത്തിൽ
ആഴത്തിൽ പടർന്നു കയറാൻ തുടങ്ങി...
ആരും അല്ലാത്ത നീ,
എൻ്റെ ആരൊക്കെയോ ആയ ദിനങ്ങൾ...
ഒരു വർഷം പകലും രാത്രിയും കടന്നപ്പോൾ,
നാം പിരിഞ്ഞിരിക്കാൻ കഴിയാത്ത
രണ്ട് ആത്മാക്കളായി മാറിയിരിക്കുന്നു...
ചേർച്ചകളില്ലാതെ
ഒരേ വഴികൾ തൊട്ടറിയത്ത നമ്മെ,
ഏതോ അനന്തതയിൽ നിന്ന്
ആരോ ഒരാൾ ചേർത്തപോലെ...
വേരുകൾ നീങ്ങിയത് അറിയാതെ,
പിരിയാൻ ശ്രമിച്ചുവെങ്കിലും
കഴിയാതെ പോയി...
വേർപാടുകൾ കൂടിച്ചേരലുകൾക്ക് വഴിമാറി,
നാം വീണ്ടും വീണ്ടും കണ്ടുമുട്ടി...
പ്രണയത്തിന്റെ സ്വാർത്ഥവും
നിശ്വാർത്ഥവു ആയ ഭാവങ്ങൾ
നമ്മിൽ പടർന്നപ്പോൾ,
നാം അലിഞ്ഞു തുടങ്ങി...
നിനക്ക് അറിയാമെന്നുള്ള സത്യം,
നിന്നെക്കാളും എന്നെ
മറ്റാരും ഒരിക്കലും അറിഞ്ഞിട്ടില്ല...
പിണങ്ങി, ഇണങ്ങി,
സ്നേഹിച്ച്, വഴക്കിട്ട്,
നമുക്ക് പിന്നിലായി അനേകം നാൾ...
ഇനി എത്ര നാൾ കൂടി കടന്നാൽ
നിൻ്റെ നെഞ്ചിലെ ചൂടേറ്റ് മയങ്ങാൻ കഴിയുമെന്നു എനിക്കറിയില്ല...
പക്ഷേ, ആ നിമിഷത്തിനായി
ഞാൻ കാത്തിരിക്കും...


Last edited: