എന്റെ ഉള്ളിലെ കടലിൽ,
ഞാൻ എന്നെത്തന്നെ തിരയുന്നു.
മറ്റൊരാൾക്ക് അളക്കാനാവാത്ത,
മറ്റൊരാൾക്ക് തൊടാനാവാത്ത,
എന്റെ മാത്രം ലോകം.
വീഴുമ്പോഴൊക്കെയും,
തണലായ് മാറുന്നത്-
എന്റെ ഉള്ളിലെ ധൈര്യമാണ്.
ആരും കാണാത്ത എന്റെ ചിരിയും,
ആരും കേൾക്കാത്ത എന്റെ കരച്ചിലും,
എനിക്കുമാത്രം സ്വന്തം...