nandini00
Favoured Frenzy
ചില പ്രണയങ്ങൾ അങ്ങനെ ആണ്.
ചില ഇഷ്ടങ്ങളും.
ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും
ചിലപ്പോൾ പരസ്പരം കാണാൻ
പോലും പറ്റില്ലെന്നറിഞ്ഞിട്ടും
ഹൃദയം കൊണ്ട് ഒന്നായി മാറിയ
ചില ഇഷ്ടങ്ങൾ.., പ്രണയങ്ങൾ..
ബന്ധനങ്ങളുടെ തടവറകളിൽ
നിന്നും, മോഹഭംഗങ്ങളുടെ,
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുടെ,
ചാരങ്ങളിൽ നിന്നും, നമ്മെ
വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്ന
ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ
തോന്നുന്ന ചില ഇഷ്ടങ്ങൾ, പ്രണയം
നമ്മുടെ ഹൃദയം തൊട്ടറിയുന്ന ഒരാൾ..
അവിടെ, രഹസ്യമില്ല
കളങ്കമില്ല..പിടിച്ചു വാങ്ങലുകളുമില്ല.
ശരീരങ്ങളുടെ പങ്കു വയ്ക്കലുമില്ല.
മറിച്ചു, ഹൃദയം ഹൃദയത്തോട്
ചേർത്ത്, അകലങ്ങളിൽ
എവിടെയോ ഇരുന്നു
യാതൊരുപാധികളുമില്ലാതെ
വാക്കുകളിലൂടെ, വരികളിലൂടെ
ചിലപ്പോൾ സ്വരങ്ങളിലൂടെ,
നമ്മെ ചേർത്തു വയ്ക്കുന്ന ഒരാൾ..
സങ്കടങ്ങളിൽ ഒരു സാന്ത്വനമായി
നമ്മുടെ കുഞ്ഞു, കുഞ്ഞു ഇഷ്ടങ്ങളെ,
മോഹങ്ങളെ, നമ്മുടെ കുറവുകളെ, നമ്മുടെ അവസ്ഥകളെ,
നമ്മുടെ സ്വപ്നങ്ങളെ പോലും
അറിയുന്ന, അവയെ സ്നേഹിക്കുന്ന
ഒരാൾ..
അവിടെ കറുപ്പില്ല, വെളുപ്പില്ല
പ്രായത്തിന്റെ അതിർ വരമ്പുകളില്ല.
മുഖ ഭംഗിയില്ല, ശരീരങ്ങളുടെ
ആകർഷണങ്ങളും ഇല്ല.
ഒരിക്കലും കാമം തളിർക്കുന്നുമില്ല.
ഇരുവഴികളിലൂടെ ഒഴുകിയെത്തി
പിന്നീട് പരസ്പരം ലയിച്ചു
ഒന്നായി ഒഴുകുന്ന ഒരു പുഴ പോലെ
രണ്ടു ഹൃദയങ്ങളുടെ ഒരിക്കലും
പിരിയാത്ത ലയനം.
മരണം പോലും തോൽക്കുന്ന
ഒരിക്കലും നിലയ്ക്കാത്ത
അനസ്യൂതം ഒഴുകുന്ന
ഒരു സ്നേഹ പ്രവാഹം...
ശരിക്കും ഇതല്ലേ... പ്രണയം..?
ചില ഇഷ്ടങ്ങളും.
ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും
ചിലപ്പോൾ പരസ്പരം കാണാൻ
പോലും പറ്റില്ലെന്നറിഞ്ഞിട്ടും
ഹൃദയം കൊണ്ട് ഒന്നായി മാറിയ
ചില ഇഷ്ടങ്ങൾ.., പ്രണയങ്ങൾ..
ബന്ധനങ്ങളുടെ തടവറകളിൽ
നിന്നും, മോഹഭംഗങ്ങളുടെ,
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുടെ,
ചാരങ്ങളിൽ നിന്നും, നമ്മെ
വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്ന
ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ
തോന്നുന്ന ചില ഇഷ്ടങ്ങൾ, പ്രണയം
നമ്മുടെ ഹൃദയം തൊട്ടറിയുന്ന ഒരാൾ..
അവിടെ, രഹസ്യമില്ല
കളങ്കമില്ല..പിടിച്ചു വാങ്ങലുകളുമില്ല.
ശരീരങ്ങളുടെ പങ്കു വയ്ക്കലുമില്ല.
മറിച്ചു, ഹൃദയം ഹൃദയത്തോട്
ചേർത്ത്, അകലങ്ങളിൽ
എവിടെയോ ഇരുന്നു
യാതൊരുപാധികളുമില്ലാതെ
വാക്കുകളിലൂടെ, വരികളിലൂടെ
ചിലപ്പോൾ സ്വരങ്ങളിലൂടെ,
നമ്മെ ചേർത്തു വയ്ക്കുന്ന ഒരാൾ..
സങ്കടങ്ങളിൽ ഒരു സാന്ത്വനമായി
നമ്മുടെ കുഞ്ഞു, കുഞ്ഞു ഇഷ്ടങ്ങളെ,
മോഹങ്ങളെ, നമ്മുടെ കുറവുകളെ, നമ്മുടെ അവസ്ഥകളെ,
നമ്മുടെ സ്വപ്നങ്ങളെ പോലും
അറിയുന്ന, അവയെ സ്നേഹിക്കുന്ന
ഒരാൾ..
അവിടെ കറുപ്പില്ല, വെളുപ്പില്ല
പ്രായത്തിന്റെ അതിർ വരമ്പുകളില്ല.
മുഖ ഭംഗിയില്ല, ശരീരങ്ങളുടെ
ആകർഷണങ്ങളും ഇല്ല.
ഒരിക്കലും കാമം തളിർക്കുന്നുമില്ല.
ഇരുവഴികളിലൂടെ ഒഴുകിയെത്തി
പിന്നീട് പരസ്പരം ലയിച്ചു
ഒന്നായി ഒഴുകുന്ന ഒരു പുഴ പോലെ
രണ്ടു ഹൃദയങ്ങളുടെ ഒരിക്കലും
പിരിയാത്ത ലയനം.
മരണം പോലും തോൽക്കുന്ന
ഒരിക്കലും നിലയ്ക്കാത്ത
അനസ്യൂതം ഒഴുകുന്ന
ഒരു സ്നേഹ പ്രവാഹം...
ശരിക്കും ഇതല്ലേ... പ്രണയം..?