nandini00
Favoured Frenzy
സ്നേഹം എന്ന വാക്കിന്
ഒറ്റയ്ക്കൊരു നിർവചനമില്ല..
സ്നേഹം ഒരു മനുഷ്യൻ്റെ ഉള്ളിൽ
ജനിക്കുന്ന മനോഹരമായ ഒരു അനുഭവമാണ്..
ആകർഷിക്കപ്പെടുക എന്നിടത്ത് നിന്ന് സ്നേഹിക്കപ്പെടുക എന്നിടത്തേക്ക്
ഒരുപാട് ദൂരമുണ്ട്..
സ്നേഹം ഏത് രൂപത്തിലാണ് പ്രകടിപ്പിക്കേണ്ടത് എന്ന് നമ്മളിൽ
പലരും ഇനിയും പഠിക്കേണ്ടതുണ്ട്..?
സത്യത്തിൽ..
"ഞാൻ നിന്നെ സ്നേഹിക്കുന്നു"
എന്ന് പറയുന്നതിലും പ്രധാനമാണ്.. മറ്റൊരാൾക്ക് "ഞാൻ സ്നേഹിക്കപ്പെടുന്നു” എന്ന് അനുഭവപ്പെടുന്ന കാരണങ്ങൾ നൽകുന്നത്..
അത് ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും..
അത് ചിലപ്പോൾ സാന്നിധ്യമാവാം.. കണ്ടുമുട്ടലുകളാവാം.. ബഹുമാനമാകാം.. മാനസികമായി പിന്തുണയാവാം.. വൈകാരികമായ സുരക്ഷിതത്വമാവാം.. സ്വാതന്ത്ര്യമാവാം.. പരിഗണനയാവാം.. തുടങ്ങി ഓരോരുത്തർക്കും ഓരോ രീതിയിലാവാം..
അത് കൊണ്ട് നിങ്ങൾക്ക് സ്നേഹിക്കണം എന്ന് ആഗ്രഹമുള്ള മനുഷ്യർക്ക് അയാളിൽ സ്നേഹം രൂപപ്പെടുന്നതിനുള്ള കാരണങ്ങളും സാഹചര്യങ്ങളും സമ്മാനിക്കുക..
കുറെ കാലങ്ങൾക്ക് ശേഷം
"ഞാൻ അയാളെ സ്നേഹിച്ചിരുന്നു"
എന്ന് പറയുന്നിടത്ത് നിന്ന്..
"എന്റെ പ്രിയപ്പെട്ട മനുഷ്യന് അയാളിൽ സ്നേഹം അനുഭവപ്പെടാനുള്ള കാരണങ്ങൾ ഞാൻ സമ്മാനിച്ചിരുന്നു..” എന്ന് പറയാൻ കഴിയുന്ന രീതിയിലേക്ക് നാം വളരേണ്ടതുണ്ട്..
കാരണം "സ്നേഹം കൊണ്ട് മുറിവേറ്റു"
എന്ന് പറയുന്ന പല മനുഷ്യർക്കും മുറിവേറ്റത് യഥാർത്ഥത്തിൽ സ്നേഹം കൊണ്ടല്ല.. പലപ്പോഴും സ്നേഹം അനുഭവപ്പെടാൻ ആവശ്യമായ ബഹുമാനമോ പരിഗണനയോ സുരക്ഷിതത്വമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നല്ല കാരണങ്ങളോ അവർക്ക് ആരും സമ്മാനിക്കാത്തത് കൊണ്ടാണ്..!
അതുകൊണ്ട്
ജീവിതത്തിൽ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ പ്രധാനമാണ്.. സ്നേഹം അനുഭവപ്പെടാനുള്ള കാരണങ്ങൾ സൃഷ്ടിക്കുന്നത്..!!