nandini00
Favoured Frenzy
അന്നേ ഞാൻ പറഞ്ഞതാണ്....
എന്നെ നീ പ്രണയിക്കരുതെന്ന്....
പ്രണയം നിന്നിൽ മഴയായ് പെയ്തുവീഴാൻ കൊതിക്കരുതെന്ന്....
പെയ്തുതുടങ്ങിയാൽ പിന്നെ
നിന്നെയൊന്നാകെ നനച്ചും
ഹൃത്തടത്തിൽ ആഴ്ന്നിറങ്ങി കുളിരിന്റെ വേരുപടർത്തിയും
നിന്റെ ചില്ലകളിൽ പെയ്തുതോരാൻ മടിച്ചിങ്ങനെ ഉതിർന്നുവീണും...
നിന്റെ രാവുകളിൽ നിന്നെ പുണരുന്ന ഇളം തണുപ്പായും
നിന്റെ നെറ്റിയിൽ വീണു ചുണ്ടുകളിലേക്കൊഴുകി എത്തുന്നൊരു കുഞ്ഞു മഴത്തുള്ളിയായും
ഞാൻ നിന്നിൽ നിന്നകലാതെ നിന്നെമാത്രം പൊതിഞ്ഞിങ്ങനെ പെയ്തുകൊണ്ടേയിരിക്കും.....
അന്നേ ഞാൻ പറഞ്ഞതല്ലേ
എന്നെ നീ പ്രണയിക്കരുതെന്ന്