• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നൊമ്പര കണ്ണീർ.... ---------------------------

nandini00

Newbie
വറ്റി വരോണ്ടൊരി പാടത്ത്
ഞാനന്ന് ഏകയായ് കണ്ടൊരു...നീരുറവ..

ഒളിഞ്ഞും തെളിഞ്ഞും
മറഞ്ഞും മറയാതെ
എന്നിലേക്കെത്തുന്ന
ലാളനകൾ....

സ്നേഹത്തിൻ മേമ്പൊടി
വാരി വിതറുന്ന കാലചക്രത്തിന്റെ കൂട്ടുകാരും..

ഭൂമിക്കടിയിലെ നീരുറവ
തേടിനടന്ന നാം വിഡ്ഡികളും
സ്ഥാനം പിഴച്ചു പോയ്
കാലം കഴിഞ്ഞു പോയ്
കാത്തിരിക്കാമെന്ന്..
മോഹിച്ചു പോയ്

എപ്പോഴോ എന്നിലേക്കൊന്നു
തിരിഞ്ഞ ഞാൻ
എന്തിനോ വേണ്ടി അലഞ്ഞിടുന്നു

കണ്ടതും കേട്ടതും
കണ്ടുകളഞ്ഞതും
ആർക്കൊക്കെ
വേണ്ടുളളതായിരുന്നു

എന്നുള്ളം പിടയുമാ-
മുവന്തി നേരം..
ഞാനേകയായ് യാത്രക്കൊ-
രുങ്ങീടേണം

കൂട്ടിനായ് കൂടുന്ന കൂട്ടുകാരൊക്കെയും
എന്നുള്ളം തന്നിൽ ഒതുക്കീടേണം

എൻ സഹയാത്രിക
എന്നൊരു യോഗ്യത
എന്നിലെ ഓർമ്മകൾ
മാത്രമല്ലോ......?

കൂടെ പിറന്നോരും
കൂടെ നടന്നോരും
എന്നിലെ ഓർമ്മകൾ
മാത്രമാവും. ....

എന്നമ്മതൻ ചാരത്തു
ഞാനണഞ്ഞീടുമ്പോൾ
ഈ ജന്മം തന്നെയും
സാഫല്യമായ്....

നന്ദി എന്നുള്ളൊരു
വാക്കിനോരർഹത
നിന്നിലായ്‌
ഞാനെത്ര നേടുമെന്നോ?

എല്ലാം വെറുമൊരു
മോഹസ്വപ്നങ്ങളായ്‌
എന്നിലെ സ്വപ്നങ്ങൾ
ബാക്കിയാവും...
നിങ്ങളിൽ ഞാനുമേ
സ്വപ്നമാവും.....

38531.jpg
 
Top