.
ജീവിതത്തിലെ ഏറ്റവും വലിയ നോവ് നഷ്ടപ്പെട്ടുപോയ ഇഷ്ടങ്ങളാണെന്ന തിരിച്ചറിവിൽ, പാതിവഴിയിൽ നാം എഴുതിനിർത്തിയ നമ്മുടെ പ്രണയകഥ ഒരിക്കൽ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ വരികൾക്കിടയിൽ നമ്മൾ ബാക്കിവെച്ചത് വിങ്ങുന്ന ഓർമ്മകൾ മാത്രമായിരുന്നു.
വിശദീകരണങ്ങൾക്കും അപ്പുറം, ശ്വാസം മുട്ടിക്കുന്ന കനത്ത മൗനത്തിന്റെയും വെളിച്ചം നഷ്ടപ്പെട്ട ഇരുണ്ട പകലുകളുടെയും ഒരു ലോകം അവിടെ തുടങ്ങുകയായിരുന്നു. നിഴലുകൾ പോലും വഴിമാറിപ്പോയ ആ വിജനതയിൽ ഞാൻ എന്നെത്തന്നെ തിരയുകയായിരുന്നു.
പക്ഷേ... കാലമിത്ര കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ ഇന്നും അക്ഷരങ്ങളുടെ ഒരു കടലിരമ്പുന്നുണ്ട്. പൂർത്തിയാക്കാത്ത ആ അധ്യായങ്ങളിൽ ഇനിയുമെന്തോ പറയാൻ ബാക്കിയുള്ളതുപോലെ... ഹൃദയത്തിന്റെ ആഴങ്ങളിൽ നിനക്കായ് മാത്രം കാത്തുവെച്ച ചില വാക്കുകൾ ഇനിയും ബാക്കിയുണ്ട്.
ഇന്ന്, ആ പഴയ ജാലകം വീണ്ടും തുറക്കുമ്പോൾ... ഞാൻ ചോദിക്കട്ടെ...
ആ വാക്കുകൾ കേൾക്കാൻ ഇന്നും നീ അപ്പുറത്തുണ്ടാകുമോ?