Gupthan
Epic Legend
കൃഷ്ണനും രുക്‌മിണിയും സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു..
. അപ്പൊ
രുക്മിണി കൃഷ്ണനോട് ചോദിച്ചു..
ഞാനും നിങ്ങളെ പ്രണയിക്കുന്നു.. പക്ഷെ ചിലപ്പോൾ തോന്നുന്നുണ്ട്... നിങ്ങടെ ഭാര്യ ആവാതെ... കാമുകി ആയിരുന്നാൽ മതിയെന്ന്..
അതെന്താ..? കൃഷ്ണൻ ചോദിച്ചു..
ഭാര്യ ഭർതൃ ബന്ധം എത്ര നന്നായിരുന്നാലും.. നാട്ടുകാർ എപ്പോഴും രാധയുടെ പ്രണയത്തെ കുറിച്ചാണല്ലോ പറയുന്നത്!!
നാട്ടുകാര് നാറികള്... അപവാദം പറയാനും കുത്തിതിരിപ്പ് ഉണ്ടാക്കാനും വേണ്ടി മാത്ര ഓരോന്നും വാ തുറക്കണെ...
നീ ഞാൻ പറയുന്നേ കേൾക്ക്...
പണ്ട് എന്നെ അമ്മ ഒരു മരത്തിൽ പിടിച്ചു കെട്ടി ഇട്ടു... ഓടിപോവാതിരിക്കാൻ....
പക്ഷെ ഒരിടത്തു മാത്രാ ഞാൻ നിന്നത്..
അത് നിന്നെ കണ്ടപ്പഴാ...
രാധയുടെ പ്രണയത്തിനും യശോദയുടെ പിടിച്ചു കെട്ടലിനും പിടിച്ചു നിർത്താൻ പറ്റാത്ത കൃഷ്ണൻ നിന്നത് നിന്റെ മുന്നിൽ മാത്രം ആണ്... ഇനി പറ..
യുദ്ധം, ധർമം, നീതി, ന്യായം ഇതൊക്കെ പറഞ്ഞുകൊണ്ടിരുന്ന ഞാൻ ഇപ്പൊ പറയുന്നത് നിന്റെ പേര് മാത്രം ആണ്...
രുക്മിണി..
പെട്ടെന്ന് ഒരു ശബ്ദം...
ഗുപ്താ...
ന്താ അമ്മേ...
മതി ഉറങ്ങിയത്... പോയി പാല് മേടിച്ചോണ്ടു വാ ചായ വേണോങ്കിൽ...
The OG rukmini - Revathy..
Last edited:
