Galaxystar
Favoured Frenzy
അന്യരായ് മാറുന്നു നമ്മള്
അന്യോന്യമിങ്ങനെ തര്‍ക്കിച്ചുനില്‍ക്കുമ്പോള്‍
അന്ധരായ് മാറുന്നു നമ്മള് !
ചിന്തയില്‍ തേനൂറും കാലം
ചിന്തിച്ചതില്ലല്ലോ ചായങ്ങള്‍ മങ്ങുന്ന
ചിന്തകളുണ്ടാകുമെന്ന് !
ഒന്നെത്തി നോക്കാത്തതെന്തേ
ഒന്നിച്ചിരുന്നന്നു പങ്കിട്ടസ്വപ്നങ്ങള്
ഒന്നോര്‍ത്തു നോക്കാത്തതെന്തേ ?
ദീപമായ് മാറേണ്ട ജന്മേ
ദ്വീപുകള്‍ പോലെന്നും വേറിട്ടു നില്‍ക്കാതെ
ദീപ്തിയായ് തീരേണ്ടതല്ലേ ?
ശാന്തമായ് ഒന്നോര്‍ത്തു നോക്കൂ
ശാശ്വത ആനന്ദം തേടേണ്ട ജീവിതം
ശാപമായ് തീര്‍ക്കേണ്ടതുണ്ടോ ?
ഭദ്രമായ് കാക്കേണ്ടതല്ലേ
ഭാവിയിലേക്കുള്ള ഭാവനയൊക്കെയും
ഭാഗ്യമായ് കാണേണ്ടതല്ലേ !
അന്യോന്യമിങ്ങനെ തര്‍ക്കിച്ചുനില്‍ക്കുമ്പോള്‍
അന്ധരായ് മാറുന്നു നമ്മള് !
ചിന്തയില്‍ തേനൂറും കാലം
ചിന്തിച്ചതില്ലല്ലോ ചായങ്ങള്‍ മങ്ങുന്ന
ചിന്തകളുണ്ടാകുമെന്ന് !
ഒന്നെത്തി നോക്കാത്തതെന്തേ
ഒന്നിച്ചിരുന്നന്നു പങ്കിട്ടസ്വപ്നങ്ങള്
ഒന്നോര്‍ത്തു നോക്കാത്തതെന്തേ ?
ദീപമായ് മാറേണ്ട ജന്മേ
ദ്വീപുകള്‍ പോലെന്നും വേറിട്ടു നില്‍ക്കാതെ
ദീപ്തിയായ് തീരേണ്ടതല്ലേ ?
ശാന്തമായ് ഒന്നോര്‍ത്തു നോക്കൂ
ശാശ്വത ആനന്ദം തേടേണ്ട ജീവിതം
ശാപമായ് തീര്‍ക്കേണ്ടതുണ്ടോ ?
ഭദ്രമായ് കാക്കേണ്ടതല്ലേ
ഭാവിയിലേക്കുള്ള ഭാവനയൊക്കെയും
ഭാഗ്യമായ് കാണേണ്ടതല്ലേ !