Galaxystar
Favoured Frenzy
നിങ്ങളെ കേൾക്കുന്നതാരാണ്?
ആരും കേൾക്കാൻ ഇല്ലാത്ത
അവളുടെ ഹൃദയത്തിൻ
രഹസ്യങ്ങൾ
കേൾക്കുന്നത്
പൂവരശിൻ പൂക്കളായിരുന്നു.,
പിന്നെ തോട്ടുവക്കിലെ
കൈതപ്പൂക്കളും....
അടയ്ക്കാക്കുരുവിയും
സൂചിമുഖിയും
അവളുടെ
സ്വരത്തിനായി
കാതോർത്തു കൊണ്ട്
ബദാംമരത്തിൻ
ചില്ലയിൽ ഇരുപ്പുണ്ടായിരുന്നു.
പിന്നെ അവളെ കേൾക്കാൻ
തവിടൻ ശലഭവും
കാറ്റും മഴയും
ആദിത്യചന്ദ്രൻമാരും
ഉണ്ടായിരുന്നു..
ലല്ലുപ്പൂച്ചയോടവൾ
കൊഞ്ചുന്നതൊക്കെയും
സങ്കല്പത്തിലായിരുന്നു..
ശലഭങ്ങൾ വന്നവളുടെ
ചിറകറ്റ പ്രണയഓർമ്മകളെ
ഉണർത്തി വിട്ട് നോവു പടർത്തി
പ്രണയമഴ
ചിലപ്പോഴൊക്കെ
അവനെ കുറിച്ച് തിരിച്ചും
പറയാറുണ്ടായിരുന്നു..
ആദിത്യന് അവൾ
പല സന്ദേശങ്ങളും
കൊടുത്തുവിടാറുള്ളതൊക്കെയും
അവനോടുള്ളത് ആയിരുന്നു..
നിലാവിനോടവൾ
വിഷാദമയമായ
അവളുടെ വിരഹത്തിൻ
കഥ ചൊല്ലി
കണ്ണുനീരിൽ ചാലിച്ചവയായിരുന്നു
അവയൊക്കെ..
ഈയിടെ എന്നും അവൾ
രഹസ്യ സഞ്ചാരം നടത്തുന്നത്
സൂര്യകാന്തിപ്പൂവിനോടാണ്..
സൂര്യകാന്തിപ്പൂവിനതു
പ്രിയമാകുന്നുണ്ടാകുമോ
എന്നവൾക്കു അറിയില്ലെന്നാകിലും...
വയലറ്റ് നിറമുള്ള
അവന്റെ ഹൃദയത്തെ
അത് മുറിവേൽപ്പിക്കാറുണ്ടാവാം
മറുപടി വരികളും
പ്രിയമാർന്ന പുഞ്ചിരിയും
ഹൃദയം തൊടുന്നൊരു
ഗാനവും ലഭിച്ചുവെങ്കിലെന്ന്
വെറുതെ വെറുതെ
മോഹിക്കാറുണ്ടായിരുന്നു..
എന്നോ ലഭിച്ചത്...
പിന്നെ പിന്നെ
ഒന്നായ ആത്മാക്കൾക്കും
ഭാഷയൊന്നും
വേണ്ടയെന്ന്
യമുനാതീരത്തെ
മയിൽപ്പീലികൾ
ചൂടിയ ഓടക്കുഴലിൻ
ഉള്ളിലെ രാഗമോതുന്നുണ്ടായിരുന്നു..
അറിയുന്നു
എൻ നോവുകൾ അവനും
അവന്റെ പുഞ്ചിരി
അവളും..
ഒരേ താളമായിരുന്നു
പിന്നെ അവരുടെ
ശ്വാസത്തിന്
എന്നു സൂചിതുമ്പിയും
ചൊല്ലി...
എങ്കിലും ചിലപ്പോഴൊക്കെ
കേൾക്കാനാരുമില്ലാതെ
ഹൃദയം നുറുങ്ങി
ശൂന്യമാകാറുണ്ടായിരുന്നു...
അപ്പോഴും നീലാകാശം
വർണ്ണങ്ങൾ മാറ്റിക്കൊണ്ടിരുന്നു..
കുറച്ചുപേരൊക്കെ
കേട്ടിരിക്കാൻ ഉണ്ടെന്നാകിലും
ആരെയോ തിരയുന്നുണ്ട്
അവളുടെ ഹൃദയം
അത്രമേൽ പ്രിയപ്പെട്ട...
എന്നെ ഏറ്റവും കൂടുതൽ കേൾക്കുന്നത്
ഈ ഗ്രൂപ്പിൽ ഒക്കെ ഉള്ളവർ തന്നെ
നന്ദി സ്നേഹം
ആരും കേൾക്കാൻ ഇല്ലാത്ത
അവളുടെ ഹൃദയത്തിൻ
രഹസ്യങ്ങൾ
കേൾക്കുന്നത്
പൂവരശിൻ പൂക്കളായിരുന്നു.,
പിന്നെ തോട്ടുവക്കിലെ
കൈതപ്പൂക്കളും....
അടയ്ക്കാക്കുരുവിയും
സൂചിമുഖിയും
അവളുടെ
സ്വരത്തിനായി
കാതോർത്തു കൊണ്ട്
ബദാംമരത്തിൻ
ചില്ലയിൽ ഇരുപ്പുണ്ടായിരുന്നു.
പിന്നെ അവളെ കേൾക്കാൻ
തവിടൻ ശലഭവും
കാറ്റും മഴയും
ആദിത്യചന്ദ്രൻമാരും
ഉണ്ടായിരുന്നു..
ലല്ലുപ്പൂച്ചയോടവൾ
കൊഞ്ചുന്നതൊക്കെയും
സങ്കല്പത്തിലായിരുന്നു..
ശലഭങ്ങൾ വന്നവളുടെ
ചിറകറ്റ പ്രണയഓർമ്മകളെ
ഉണർത്തി വിട്ട് നോവു പടർത്തി
പ്രണയമഴ
ചിലപ്പോഴൊക്കെ
അവനെ കുറിച്ച് തിരിച്ചും
പറയാറുണ്ടായിരുന്നു..
ആദിത്യന് അവൾ
പല സന്ദേശങ്ങളും
കൊടുത്തുവിടാറുള്ളതൊക്കെയും
അവനോടുള്ളത് ആയിരുന്നു..
നിലാവിനോടവൾ
വിഷാദമയമായ
അവളുടെ വിരഹത്തിൻ
കഥ ചൊല്ലി
കണ്ണുനീരിൽ ചാലിച്ചവയായിരുന്നു
അവയൊക്കെ..
ഈയിടെ എന്നും അവൾ
രഹസ്യ സഞ്ചാരം നടത്തുന്നത്
സൂര്യകാന്തിപ്പൂവിനോടാണ്..
സൂര്യകാന്തിപ്പൂവിനതു
പ്രിയമാകുന്നുണ്ടാകുമോ
എന്നവൾക്കു അറിയില്ലെന്നാകിലും...
വയലറ്റ് നിറമുള്ള
അവന്റെ ഹൃദയത്തെ
അത് മുറിവേൽപ്പിക്കാറുണ്ടാവാം
മറുപടി വരികളും
പ്രിയമാർന്ന പുഞ്ചിരിയും
ഹൃദയം തൊടുന്നൊരു
ഗാനവും ലഭിച്ചുവെങ്കിലെന്ന്
വെറുതെ വെറുതെ
മോഹിക്കാറുണ്ടായിരുന്നു..
എന്നോ ലഭിച്ചത്...
പിന്നെ പിന്നെ
ഒന്നായ ആത്മാക്കൾക്കും
ഭാഷയൊന്നും
വേണ്ടയെന്ന്
യമുനാതീരത്തെ
മയിൽപ്പീലികൾ
ചൂടിയ ഓടക്കുഴലിൻ
ഉള്ളിലെ രാഗമോതുന്നുണ്ടായിരുന്നു..
അറിയുന്നു
എൻ നോവുകൾ അവനും
അവന്റെ പുഞ്ചിരി
അവളും..
ഒരേ താളമായിരുന്നു
പിന്നെ അവരുടെ
ശ്വാസത്തിന്
എന്നു സൂചിതുമ്പിയും
ചൊല്ലി...
എങ്കിലും ചിലപ്പോഴൊക്കെ
കേൾക്കാനാരുമില്ലാതെ
ഹൃദയം നുറുങ്ങി
ശൂന്യമാകാറുണ്ടായിരുന്നു...
അപ്പോഴും നീലാകാശം
വർണ്ണങ്ങൾ മാറ്റിക്കൊണ്ടിരുന്നു..
കുറച്ചുപേരൊക്കെ
കേട്ടിരിക്കാൻ ഉണ്ടെന്നാകിലും
ആരെയോ തിരയുന്നുണ്ട്
അവളുടെ ഹൃദയം
അത്രമേൽ പ്രിയപ്പെട്ട...
എന്നെ ഏറ്റവും കൂടുതൽ കേൾക്കുന്നത്
ഈ ഗ്രൂപ്പിൽ ഒക്കെ ഉള്ളവർ തന്നെ
നന്ദി സ്നേഹം





