Galaxystar
Favoured Frenzy
മൗനമേ നിന്നെ ഞാൻ
പ്രണയിച്ചിരുന്നോ ,
ആ പ്രണയമെൻ നെഞ്ചിൽ നിറഞ്ഞിരുന്നോ..
കനവറ്റ നാളിലെൻ മുന്നിലായ് നീയും
ഒരുമാത്രയറിയാതെ വന്നുനിന്നെന്നോ..
ഒരുനാളിൽ നീയെന്റെ ഹൃദയത്തുടികളായ്
മെല്ലേത്തുടിച്ചു ചുടുചുംബനം തന്നോ..
ഒരുരാവിൽ നീയെന്റെയകതാരിനുള്ളിലായ് ,
ഒരുമുല്ലവല്ലി പോൽ ചുറ്റിപ്പടർന്നോ..
പിന്നൊരുനാളിൽ നീയെന്റെ മാനസം കാൺകേ ,
ഒന്നുമേ ചൊല്ലാതെ വേർപിരിഞ്ഞെന്നോ..
അന്നുതൊട്ടിന്നേവരേയീ മണ്ണിതിൽ
അന്ധയായ് മൂകയായ് ഞാൻ മാറിയെന്നോ..

പ്രണയിച്ചിരുന്നോ ,
ആ പ്രണയമെൻ നെഞ്ചിൽ നിറഞ്ഞിരുന്നോ..
കനവറ്റ നാളിലെൻ മുന്നിലായ് നീയും
ഒരുമാത്രയറിയാതെ വന്നുനിന്നെന്നോ..
ഒരുനാളിൽ നീയെന്റെ ഹൃദയത്തുടികളായ്
മെല്ലേത്തുടിച്ചു ചുടുചുംബനം തന്നോ..
ഒരുരാവിൽ നീയെന്റെയകതാരിനുള്ളിലായ് ,
ഒരുമുല്ലവല്ലി പോൽ ചുറ്റിപ്പടർന്നോ..
പിന്നൊരുനാളിൽ നീയെന്റെ മാനസം കാൺകേ ,
ഒന്നുമേ ചൊല്ലാതെ വേർപിരിഞ്ഞെന്നോ..
അന്നുതൊട്ടിന്നേവരേയീ മണ്ണിതിൽ
അന്ധയായ് മൂകയായ് ഞാൻ മാറിയെന്നോ..

