എന്താണ് ഒരു ആത്മാവിന്റെ രണ്ടു പാതി?? ഒരു 3D ലെവൽ നിന്നു നോക്കിയാൽ കാണാത്ത ഒന്ന്.. 5D സോൾ ലെവൽ മാത്രം അനുഭവിച്ചറിയുന്നത്.. ഭൂമിയിൽ പിറന്നു വീണത് തന്നെ ഒരു സോൾ കോൺട്രാക്ട് ആയിട്ടാണ്.. ഒരു ഓൾഡ് സോൾ.. അങ്ങനൊരു ആത്മാവിനു ഭൂമിയിലേക്ക് വരാൻ തന്നെ താല്പര്യമില്ലായിരുന്നു.. പക്ഷെ പല കാർമിക് സോളുകളുമായി നിരവധി കർമങ്ങൾ അനുഭവിച്ചു തീർക്കുവാൻ ഉള്ളതിനാൽ ആ ആത്മാവിനു ഭൂമിയിലേക്ക് വരേണ്ടത് അത്യാവശ്യം ആയിരുന്നു.ആ കുഞ്ഞു പിറന്നു ഉള്ളിൽ തന്റെ പാതിയെ തേടുന്ന ഒരു വൃദ്ധ ആത്മാവ് ആയി
.. തന്നെ ജനിപ്പിച്ച മാതാപിതാക്കളോ തന്റെ സഹോദരങ്ങളോ അന്യരായിരുന്നു.. പ്രകൃതിയെ സ്നേഹിച്ചും ആകാശത്തെ ചന്ദ്രനെ സ്നേഹിച്ചും ഈ ലോകത്തു തന്നെ കാത്തു മറ്റെന്തോ ഇരിപ്പുണ്ട്.. ഇതല്ല തന്റെ ഇടം എന്ന് ആ ആത്‍മവിന്റെ ഉള്ളിൽ അറിയാമായിരുന്നു.. പക്ഷെ കാരണം എന്തെന്ന് അറിയാതെ ആ ശരീരം കരഞ്ഞിരുന്നു.. എണ്ണമറ്റ കൂട്ടുകാർ ഉണ്ടായിരുന്നിട്ടും ഒരു puzzle ന്റെ ഒരു ഭാഗം നഷ്ടമായത് പോലെ മുഴുവനാകാത്ത ചിത്രമായി ആ ആത്മാവ് അലഞ്ഞിരുന്നു.. തന്റെ ജീവിതത്തിൽ വരുന്ന പ്രണയബന്ധങ്ങൾ ഒന്നും ആ ആത്മാവിനു ആത്മ സംതൃപ്തി കൊടുത്തിരുന്നില്ല.. കാലങ്ങൾ പോകെ പോകെ ആ ആത്‍മവിന്റെ കർത്തവ്യം എന്തായിരുന്നെന്നും താൻ എന്തിനെയാണോ തേടിയത് അതാണ് തന്റെ മുന്നിൽ നിൽക്കുന്ന ആത്മാവിന്റെ പാതി എന്നും അത് തിരിച്ചറിഞ്ഞു.. തമാശ എന്തെന്നാൽ രണ്ടിൽ ഒരു പാതിക്കെ ഇത് തിരിച്ചറിയാൻ ഉള്ള കഴിവ് കിട്ടിയിരുന്നുള്ളു...തന്റെ ഉള്ളിലെ ബലഹീനതകൾ ചൂണ്ടി കാണിച്ചു പ്രതിഫലിപ്പിച്ചു പ്രകോപിപ്പിക്കുകയും അത് വഴി ആത്‍മവിന്റെ ഹീലിംഗ് പ്രൊസ്സസ്സ് നടക്കുകയും ചെയുന്നു.. ഇതിലൂടെ തന്റെ പാതി എന്താണ് തന്നെ പഠിപ്പിക്കുന്നതെന്നാൽ ഞാൻ തന്നെയാണ് നീ.. എന്നെ തന്നെയാണ് നീ തേടുന്നത്.. എന്നെ സ്വന്തമാക്കാൻ നീ പുറകെ ഓടേണ്ടതില്ല... ഞാൻ തന്നെയാണ് നീ... എന്നെ നിനക്ക് നഷ്ടമാവുന്നില്ല.. കാരണം നിന്റെ പാതി ആണ് എന്റെ ഉള്ളിൽ.. നീ നിന്നെ സ്‌നേഹിക്കുമ്പോൾ ഞാനും നിന്നെ സ്നേഹിക്കുന്നു.. നീ നിന്നെ വെറുക്കുമ്പോൾ ഞാനും വെറുക്കുന്നു.. നീ എന്താണോ കരുതുന്നത് അത് ഞാൻ പ്രവർത്തിക്കുന്നു... കാരണം ഞാനാണ് നീ..
.. ഒടുവിൽ സ്വന്തം വഴി നോക്കി എന്ന് തനിച്ചു നടക്കാൻ ആ ആത്മാവ് പഠിച്ചു തുടങ്ങുന്നോ അന്ന് ആണ് മറ്റേ പാതി ഇതെല്ലാം തിരിച്ചറിയുകയും ആ പാതി മുറിഞ്ഞ രണ്ടു ആത്മാക്കൾ ഒന്നായി ചേർന്നു പൂർണതയിൽ എത്തുകയുമുള്ളൂ!!