• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അരണ്ട വെളിച്ചം ❤️

zanaa

Epic Legend
Posting Freak
ഇത്രയും ദൂരം യാത്ര ചെയ്ത് ആ ചളി പുരണ്ട സ്വിമ്മിംഗ് പൂളിൽ മുങ്ങാൻ ആണോ പെട്രോൾ കത്തിച്ചു പോണത്?? മൂവരും കൂടി ഫോൺ നോക്കി ഇരിക്കെ ഒരുവൾ ചോദ്യം തൊടുത്തു വിട്ടു. പിന്നെവിടെ പോണം!! അടുത്തയാളുടെ സംശയം.. ഞാൻ തുടർന്നു..എന്റെ അല്ലെ പ്ലാൻ ഞാൻ പറയുവാണേൽ ആ നാല് കെട്ടുള്ള മനയിൽ പോയി വരാം.. യാത്രയും അധികമില്ല.. ആ കുളത്തിൽ മുങ്ങി കുളിക്കേം ചെയ്യാം.. അതിന് നിന്നെയാരാ കുളത്തിൽ ഇറക്കുന്നെ!! അതിനൊന്നും ആ സെക്യൂരിറ്റി സമ്മതിക്കില്ല.. ഓഹോ.. കുറച്ചു ഫോട്ടോ എടുത്തെന്നു വച്ചു കുളം വറ്റിപ്പോകാനൊന്നും പോണില്ല..
ചുറ്റും നാല് കെട്ടുള്ള വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മന.. ഒരു വൃദ്ധ ആത്മാവിനു അൽപ സമയം ആ അന്തരീക്ഷത്തിൽ മതി മറക്കാൻ ഇതിൽപരം സന്തോഷം വേറെന്തുണ്ട്!!മുറ്റത്തെ മൂവാണ്ടൻ മാവിൽ കുട്ടികൾ ഏന്തി വലിഞ്ഞു കേറുന്നത് നോക്കി നിന്ന അവളെ വിളിച്ചു കൂവി കൊണ്ട് ഇരുവരും കൈ മാടി വിളിച്ചു.. പൂമുഖത്തെ ചാരു കസേരയിൽ പണ്ടേതോ കാരണവർമാർ ഇരുന്നു തഴമ്പിച്ചതിന്റെ ചൂട് അവൾക്കു അനുഭവപ്പെട്ടു.. അകത്തളത്തിലൂടെ ചുവരിലെ ഓരോ ചിത്രപ്പണികളും കൈകൾ കൊണ്ട് തലോടി അവൾ ഓരോ തൂണും കടന്നു പോയി.. ധാരാളം മുറികൾ അടച്ചു പൂട്ടി ബന്ധിച്ചിരിക്കുന്നു.. തുറക്കാൻ അയാൾ സമ്മതിക്കില്ലെന്നു അറിയാവുന്നതിനാൽ അത്തരം ചോദ്യത്തിന് പ്രസക്തി ഇല്ലെന്നു തോന്നി..അപ്പോഴാണ് മൂവരും കൂടി ഒരു ഫോട്ടോ എടുക്കാൻ ഒരുങ്ങിയത്.. ധാരാളം ഫോട്ടോയും വിഡിയോയും എടുത്തു കൂട്ടിയപ്പോൾ അവൾക്ക് ആ തറവാടിന്റെ ഓരോ മുക്കും മൂലയും ക്യാമറക്കണ്ണുകളിൽ പതിപ്പിക്കാൻ ആയിരുന്നു തത്രപ്പാട്.. മുകളിലത്തെ നിലയിൽ അവൾ പ്രവേശിച്ചു.. മാറാല കെട്ടിയ ഇരുണ്ട കുറെ അറകൾ.. ഒരു ജനൽ പാളി തുറന്നപ്പോൾ നടു മുറ്റത്തെ തുളസി തറ കണ്ടു.. കിഴക്കേ വശത്തെ പാളി തുറന്നപ്പോൾ പച്ച വിരിച്ച കുളം.. അൽപ നേരം ആ കാഴ്ച കണ്ടു നിന്ന അവൾ തന്റെ ഫോൺ എടുത്തു വീണ്ടും ക്യാമറ ഓൺ ആക്കി.. അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്.. മുറിയിൽ ഇട്ടിരുന്ന ലൈറ്റ് ആ ക്യാമറയിൽ മിന്നി മിന്നി കത്തുന്നു.. അവൾ ക്യാമറ ശരവേഗത്തിൽ താഴ്ത്തി.. ഇല്ലാ.. മുറിയിലെ ലൈറ്റിനു ഒരു കുഴപ്പവും ഇല്ല.. പിന്നെയും അവൾ ക്യാമറ പൊക്കി വച്ചു നോക്കി.. വീണ്ടും അതാ മിന്നിക്കൊണ്ടിരിക്കുന്നു... അവളുടെ തൊണ്ട വരണ്ടു.. കൈകൾ വിറച്ചു.. നെറ്റിയിലൂടെ വിയർപ്പു കണങ്ങൾ ഊറി ഇറങ്ങി.. അവൾ ആ മുറി വിട്ടു ഗോവണി പടികൾ ചവിട്ടി ഇറങ്ങി.. ജീവിതത്തിൽ തന്റെ തോന്നലുകൾ എന്നും തെറ്റായിരുന്നു ഇതും അതിൽ പെടട്ടെ എന്ന് അവൾ കരുതി.. ഇന്നും അവളെ പലതും പിന്തുടരുന്നു.. പക്ഷെ അവൾ അവയെ വക വെക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്നു.. തന്റെ ചിന്തകളും കാഴ്ചകളും തന്റെ മാത്രം ആണെന്ന പക്വത അവളിൽ വളർന്നെന്നു അവിടെ വച്ചു അവൾ തിരിച്ചറിഞ്ഞു... മിഥ്യ ധാരണകൾ ഇന്ന് അവളെ വരിഞ്ഞു മുറുക്കാറില്ല.. ഒരു ശുദ്ധ ആത്മാവായി ഇനിയും അറിവിന്റെ ദൂരങ്ങൾ താണ്ടുന്നു... കുത്തൊഴുക്കിൽ പെട്ടു കൈ കാൽ ഇട്ട് അടിച്ചു പിടഞ്ഞ അവൾ മാറ്റങ്ങളെ അംഗീകരിച്ചു കൊണ്ട് പുതിയ കാഴ്ചകൾ അനുഭവിച്ചറിയുവാനായി ❤️
1000027887.jpg
 
Top