
വന്നു വന്നു വാൾ ഇപ്പോ ശൂന്യതയുടെ ഇടവഴിയായി മാറിയിരിക്കുന്നു.
ഒരിക്കൽ വരും മുമ്പേ തന്നെ ടാഗുകളുടെ തിരക്കിൽ നിറഞ്ഞിരുന്ന സ്ഥലം,
ഇന്ന് വെറും കടന്നു നോക്കി പോകുന്ന മുഖങ്ങൾ മാത്രം.
പണ്ടൊക്കെ വാക്കുകൾ തീരാതെ ഒഴുകിയവർ, ഇന്ന് നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞു. അവരുടെ ശബ്ദങ്ങൾ ഇപ്പോൾ ഓർമ്മകളുടെ മതിലുകളിൽ മാത്രം പ്രതിധ്വനിക്കുന്നു.
എവിടെയോ അവർ മാറിയിരിക്കാം,
അല്ലെങ്കിൽ ഞാൻ തന്നെയോ എന്റെ വാക്കുകളിലൂടെ എല്ലാവരെയും അകറ്റിയിരിക്കാം.
കണ്ടെത്താനാവാത്ത ഒരു ഉത്തരമാണ് ബാക്കി..............
ഇത് അവരുടെ അകല്‍ച്ചയോ,
അല്ലെങ്കിൽ എന്റെ തോന്നലുകളുടെ കളിയോ…
